Follow KVARTHA on Google news Follow Us!
ad

Earth Noise | തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ഉഗ്ര ശബ്ദവും; ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

സ്ഥലങ്ങള്‍ ഉടന്‍ സന്ദര്‍ശിക്കുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ Thrissur, Noise, Underground, Earth, Earthquake
തൃശൂര്‍: (www.kvartha.com) പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സമീപവാസികള്‍. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.  ഇതോടെ ആശങ്കയിലായിരുക്കുകയാണ് ഈ പ്രദേശങ്ങളിലുള്ളവര്‍.

തൃശൂര്‍, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് വിവരം. സംഭവം അറിഞ്ഞ് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ സ്ഥലങ്ങള്‍ ഉടന്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നാല് വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ തൃശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2018 സെപ്തംബര്‍ 17ന് രാത്രി 11.30 ഓടെ തൃശ്ശൂര്‍, ഒല്ലൂര്‍, ലാല്ലൂര്‍, കണ്ണന്‍കുളങ്ങര, കൂര്‍ക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു സെകന്‍ഡ് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന അന്നത്തെ ഭൂചലനത്തില്‍ എവിടെയും നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നില്ല. 

News, Kerala, Kerala-News, Local-News, Regional-News, Thrissur, Noise, Underground, Earth, Earthquake, Thrissur: Noise from underground.



Keywords: News, Kerala, Kerala-News, Local-News, Regional-News, Thrissur, Noise, Underground, Earth, Earthquake, Thrissur: Noise from underground.

Post a Comment