Arrested | മദ്യപിച്ച് ഫ്‌ലാഷ് ലൈറ്റിട്ട് അതിവേഗം ആംബുലന്‍സ് ഓടിച്ച ഡ്രൈവറെ കയ്യോടെ പൊക്കി മോടോര്‍ വാഹനവകുപ്പ്

 


തൃശൂര്‍: (www.kvartha.com) മദ്യപിച്ച് അതിവേഗം ആംബുലന്‍സ് ഓടിച്ച ഡ്രൈവറെ കയ്യോടെ പൊക്കി മോടോര്‍ വാഹനവകുപ്പ്. ഡ്രൈവര്‍ കെ ടി റനീഷിനെയാണ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍നിന്ന് ചാലക്കുടിയിലേക്ക് പോകുന്നതിനിടെ
ശനിയാഴ്ച രാത്രി പാലിയേക്കര ടോളിന് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. 

പാലിയേക്കര ടോളിന് സമീപം മോടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നതുകണ്ട റനീഷ്, ഫ്‌ലാഷ് ലൈറ്റ് ഓണാക്കി ആംബുലന്‍സിന്റെ വേഗം കൂട്ടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു കണ്ടതോടെയാണ് സംശയം തോന്നി വാഹനം നിര്‍ത്തിച്ച് പരിശോധിച്ചത്. 

എംവിഐ സി എസ് വിതിന്‍ കുമാര്‍, എഎംവിഐമാരായ അരുണ്‍ ആര്‍ സുരേന്ദ്, കെ ജെ വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ വി ടി മധു പറഞ്ഞു.

Arrested | മദ്യപിച്ച് ഫ്‌ലാഷ് ലൈറ്റിട്ട് അതിവേഗം ആംബുലന്‍സ് ഓടിച്ച ഡ്രൈവറെ കയ്യോടെ പൊക്കി മോടോര്‍ വാഹനവകുപ്പ്


Keywords:  News, Kerala, Kerala-News, Local-News, Regional-News, Thrissur, Motor Vehicle Department, Arrested, Ambulance Driver, Drunk, Drive, Thrissur: Motor vehicle department arrested Ambulance Driver for drunk and drive.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia