തൃശൂര്‍: (www.kvartha.com) തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയ സംഭവത്തിന് പിന്നാലെ ജില്ലയിലെ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. ശനിയാഴ്ച (08.07.2023) രാവിലെ മുതലാണ് പക്ഷിയെ കാണാതാകുന്നത് ശ്രദ്ധയില്‍പെടുന്നത്.
വെള്ളിയാഴ്ച (07.07.2023) വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്. ശനിയാഴ്ച രാവിലെയും കൂട് വൃത്തിയാക്കിയിരുന്നു. ഈ സമയത്ത് പക്ഷി പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
പക്ഷിയെ കാണാനില്ലെന്ന് വ്യക്തമായതിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല. സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുകയാണ്.
Keywords: News, Kerala, Kerala-News, News-Malayalam, Thrissur, Lady Amherst's Pheasant, Bird, Missing, Zoo, Thrissur: Lady Amherst's Pheasant bird missing from Thrissur zoo.