Follow KVARTHA on Google news Follow Us!
ad

Arrested | ജീവനക്കാരുടെ പേരില്‍ ശമ്പളരേഖകള്‍ വ്യാജമായി നിര്‍മിച്ച് കംപനി അകൗണ്ടില്‍ നിന്ന് 57.46 ലക്ഷം തട്ടിയതായി പരാതി; എച്ആര്‍ മാനേജര്‍ അറസ്റ്റില്‍

ഇലക്ട്രോനിക് ഡേറ്റ വ്യാജമായി ചമച്ചു കോര്‍പറേറ്റ് ഓഫിസില്‍ സമര്‍പിച്ചായിരുന്നു കള്ളത്തരം Thrissur, HR Manager, Arrested, Financial Scam
തൃശൂര്‍: (www.kvartha.com) കംപനി അകൗണ്ടില്‍ നിന്ന് 57.46 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ എച്ആര്‍ മാനേജര്‍ അറസ്റ്റില്‍. തൈക്കാട് ഗ്രാമ പഞ്ചായത് പരിധിയിലെ റോഷിന്‍ (37) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. മാരാര്‍ റോഡിലെ നന്തിലത്ത് ജി മാര്‍ട് സിഇഒ സുബൈര്‍ നല്‍കിയ പരാതിയിലാണ് നടപടി. 

ജീവനക്കാരുടെ പേരില്‍ ശമ്പളരേഖകള്‍ വ്യാജമായി നിര്‍മിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. ഇലക്ട്രോനിക് ഡേറ്റ വ്യാജമായി ചമച്ച് കോര്‍പറേറ്റ് ഓഫിസില്‍ സമര്‍പിച്ചായിരുന്നു തട്ടിപ്പെന്നാണ് കണ്ടെത്തല്‍.

ഇവിടെ കോര്‍പറേറ്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന പ്രതി 2018 ജൂണ്‍ 25 മുതല്‍ 2023 ജനുവരി 31 വരെയുള്ള കാലത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ശബള അകൗണ്ടില്‍ കൃത്രിമം നടത്തി സ്വന്തം ബന്ധുക്കളുടെ അകൗണ്ടുകളിലേക്ക് തുക മാറ്റിയെടുത്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

ജോലി ചെയ്യാത്തവരുടെ പേരില്‍ പോലും വ്യാജ ശമ്പളരേഖകള്‍ നിര്‍മിച്ച ശേഷം പ്രതി ഭാര്യയുടെയും അച്ഛന്റെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും അകൗണ്ട് നമ്പറുകളിലേക്ക് പണം മാറ്റുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

News, Kerala, Kerala-News, News-Malayalam, Police, Complaint, Thrissur, HR Manager, Arrested, Financial Scam, Thrissur: HR Manager Arrested in Financial Scam.



Keywords: News, Kerala, Kerala-News, News-Malayalam, Police, Complaint, Thrissur, HR Manager, Arrested, Financial Scam, Thrissur: HR Manager Arrested in Financial Scam.

Post a Comment