SWISS-TOWER 24/07/2023

Oommen Chandy | അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം സെക്രടേറിയറ്റ് ദര്‍ബാര്‍ ഹാളിലെത്തിച്ചു; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റ് നേതാക്കളുമെല്ലാം ആദരമര്‍പ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം സെക്രടേറിയറ്റ് ദര്‍ബാര്‍ ഹാളിലെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി ദര്‍ബാര്‍ ഹാളില്‍ എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റു നേതാക്കളുമെല്ലാം ഉമ്മന്‍ ചാണ്ടിക്ക് ആദരമര്‍പ്പിച്ചു.

നേരത്തെ അന്തിമോപചാരം അര്‍പ്പിക്കാനായി ആയിരക്കണക്കിന് പേരാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിയത്. മൃതദേഹം കാണാനെത്തിയ എകെ ആന്റണി വിതുമ്പിക്കരഞ്ഞു. ഭാര്യ എലിസബത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെയും മകന്‍ ചാണ്ടി ഉമ്മനെയും ആന്റണി ആശ്വസിപ്പിച്ചു. ചാണ്ടി ഉമ്മനെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചശേഷമാണ് ആന്റണി പുറത്തിറങ്ങിയത്.

ഉച്ചക്ക് രണ്ടരയോടെ ബെംഗ്ലൂറില്‍ നിന്ന് പ്രത്യേക എയര്‍ ആംബുലന്‍സിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. വന്‍ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുവരികയായിരുന്നു. തിരുവനന്തപുരം സെന്റ് ജോര്‍ജ് കത്തീഡ്രലിലും ഇന്ദിര ഭവനിലും പൊതുദര്‍ശനം ഉണ്ടാകും.

ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. വൈകിട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ പുതുപ്പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

Oommen Chandy | അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം സെക്രടേറിയറ്റ് ദര്‍ബാര്‍ ഹാളിലെത്തിച്ചു; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റ് നേതാക്കളുമെല്ലാം ആദരമര്‍പ്പിച്ചു

ബെംഗ്ലൂറില്‍ മുന്‍മന്ത്രി ടി ജോണിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

Keywords:  Thousands gather in Durbar Hall to pay final respects to Oommen Chandy, Thiruvananthapuram, News, Politics, Dead Body, Chief Minister, Pinarayi Vijayan, Ministers, Congress Leaders, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia