SWISS-TOWER 24/07/2023

CCTV Footage | തോട്ടടയില്‍ കണ്ടയ്‌നര്‍ ലോറിയില്‍ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടം; സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

 


കണ്ണൂര്‍: (www.kvartha.com) തലശ്ശേരി ദേശീയപാതയിലെ തോട്ടട ടൗണില്‍ കണ്ടയ്‌നര്‍ ലോറിയിലിടിച്ച് മണിപ്പാലില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന കല്ലട ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. ചൊവ്വാഴ്ച (11.07.2023) രാവിലെ 12 മണിയോടെയാണ് പൊലീസിന് ലഭിച്ചത്. 
Aster mims 04/11/2022

CCTV Footage | തോട്ടടയില്‍ കണ്ടയ്‌നര്‍ ലോറിയില്‍ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടം; സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

അപകട സമയത്തിന് മുന്‍പ് കനത്ത മഴ പെയ്ത് റോഡില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. അപകടം നടക്കുമ്പോള്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നുവെന്ന് ബസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ബസും ലോറിയും അമിത വേഗത്തിലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. അപകടകാരണത്തെക്കുറിച്ച് മോടോര്‍ വാഹന വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനിടെ തോട്ടടയില്‍ ബസ് അപകടത്തില്‍ മരിച്ച യാത്രക്കാരന്‍ കാഞ്ഞങ്ങാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹ്മദ് സാബിഖ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെ മണിപ്പാലില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന കല്ലട ബസും എതിര്‍ദിശയില്‍ വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റു.

മീന്‍ കയറ്റി വരികയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിച്ച് കല്ലടയുടെ സ്ലീപര്‍ ബസ് മറിയുകയായിരുന്നു. ബസ് യാത്രക്കാരനായ അഹ്മദ് സാബിക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കണ്ണൂര്‍ ചാലയിലെ രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Keywords: News, Kerala, Kerala-News, Accident-News, Video, Thottada, Road Accident, CCTV Footage, Thottada road accident's CCTV footage obtained.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia