തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ തലയ്ക്കടിച്ച് കൊന്നതായി പൊലീസ്. കടകുളം സ്വദേശി തങ്കം (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മരുമകന്‍ റോബര്‍ട്ടിന്റെ അടിയേറ്റാണ് വയോധിക മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. റോബര്‍ട്ട് ഭാര്യ പ്രീതയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് തങ്കത്തിനെ ഇരുമ്പ് ദണ്ഡ് എടുത്ത് തലക്കടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെളുപ്പിനായിരുന്നു മരണം. ആക്രമണത്തിനിടെ ഭാര്യ പ്രീതയ്ക്കും തലയ്ക്ക് പരുക്കേറ്റു. തങ്കത്തിന്റെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, Crime, Regional News, Police, Crime News, Killed, Thiruvananthapuram: Youth kills woman in Neyyattinkara.