Dog Attack | 'മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ അക്രമിച്ചു'; മുഖത്തടക്കം ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍
Jul 9, 2023, 19:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ അക്രമിച്ചു. മാമ്പള്ളി കൃപാനഗറില്‍ റീജന്‍ - സരിത ദമ്പതികളുടെ മകള്‍ റോസ്ലിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. മുഖത്തടക്കം ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് പല ജില്ലകളിലും തെരുവുനായ്ക്കള്‍ ഗുരുതരമായ ഭീഷണിയാകുകയാണ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നുണ്ട്. മലപ്പുറം മമ്പാട് തെരുവുനായകളുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരന് പരുക്കേറ്റിരുന്നു. മമ്പാട് പാലാപറമ്പിലെ വീടിന്റെ മുറ്റത്തിട്ട് അഞ്ചോളം തെരുവുനായകള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്.
തിരുവനന്തപുരത്ത് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരുക്കേല്‍പ്പിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരന്‍ ഉള്‍പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈകുകളില്‍ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇത്രയും പേര്‍ക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്‌കൂള്‍ വിട്ട് അമ്മയോടൊപ്പം സ്‌കൂടറിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോള്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ പെരിങ്ങര വൃന്ദാവനത്തില്‍ സഞ്ജീവിന്റെ മകള്‍ കൃഷ്ണപ്രിയക്കാണ് നായയുടെ കടിയേറ്റത്. പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്‌കൂടറിന്റെ പിന്നില്‍ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലില്‍ കടിക്കുകയായിരുന്നു.
കണ്ണൂരില്‍ കൂട്ടത്തോടെ ആക്രമിക്കാനെത്തിയ തെരുവുനായ്ക്കളില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. നായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കയ്യിലുണ്ടായിരുന്ന ബാഗ് വീശിയാണ് യുവതി നായ്ക്കളില്‍ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂര്‍ പന്ന്യന്നൂര്‍ താഴെ ചമ്പാട്ടാണ് സംഭവം.
സംസ്ഥാനത്ത് പല ജില്ലകളിലും തെരുവുനായ്ക്കള്‍ ഗുരുതരമായ ഭീഷണിയാകുകയാണ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നുണ്ട്. മലപ്പുറം മമ്പാട് തെരുവുനായകളുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരന് പരുക്കേറ്റിരുന്നു. മമ്പാട് പാലാപറമ്പിലെ വീടിന്റെ മുറ്റത്തിട്ട് അഞ്ചോളം തെരുവുനായകള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്.
തിരുവനന്തപുരത്ത് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരുക്കേല്‍പ്പിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരന്‍ ഉള്‍പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈകുകളില്‍ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇത്രയും പേര്‍ക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്‌കൂള്‍ വിട്ട് അമ്മയോടൊപ്പം സ്‌കൂടറിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോള്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ പെരിങ്ങര വൃന്ദാവനത്തില്‍ സഞ്ജീവിന്റെ മകള്‍ കൃഷ്ണപ്രിയക്കാണ് നായയുടെ കടിയേറ്റത്. പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്‌കൂടറിന്റെ പിന്നില്‍ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലില്‍ കടിക്കുകയായിരുന്നു.
Keywords: Thiruvananthapuram: Four-year-old suffers severe injuries in stray dog attack, Thiruvananthapuram, News, Passengers, Stray Dog Attack, Injury, Child, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.