Dead | ബീചില്‍ കളിച്ചുകൊണ്ടിരിക്കെ തിരയില്‍ അകപ്പെട്ട മക്കളെ രക്ഷിച്ച പിതാവിന് യു എസില്‍ ദാരുണാന്ത്യം; അപകടത്തില്‍പെട്ടത് ആന്ധ്ര സ്വദേശിയായ സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍

 


ആന്ധ്ര പ്രദേശ്: (www.kvartha.com) യുഎസിലെ ഫ് ളോറിഡയില്‍ ബീചില്‍ കളിച്ചുകൊണ്ടിരിക്കെ കടലിലെ തിരയില്‍ മുങ്ങിപ്പോകുകയായിരുന്ന മക്കളെ രക്ഷിച്ച ഇന്‍ഡ്യന്‍ പിതാവിന് തിരയില്‍ അകപ്പെട്ട് ദാരുണാന്ത്യം. ആന്ധ്ര പ്രദേശില്‍ നിന്നുള്ള സോഫ് റ്റ്വെയര്‍ എന്‍ജിനീയര്‍ പോട്ടി വെങ്കട രാജേഷ് കുമാറാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു. ഞായറാഴ്ച ഇന്‍ഡ്യന്‍ സമയം പുലര്‍ചെ നാലരയോടെയായിരുന്നു അപകടം നടന്നതെന്ന് സഹോദരന്‍ പി വിജയ് കുമാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.

ബപ്പത്ല ജില്ലയിലെ അഡ്ഡങ്കി മണ്ഡല്‍ സ്വദേശിയാണ് രാജേഷ് കുമാര്‍. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഫ് ളോറിഡയിലെ ബ്രിജ് 7 വാടര്‍ കമ്യൂണിറ്റിയിലാണ് രാജേഷ് കുമാര്‍ താമസിച്ചിരുന്നത്. അമേരികന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനോട് അനുബന്ധിച്ചുള്ള അവധിയിലായിരുന്നു രാജേഷും കുടുംബവും.

അവധി ആഘോഷിക്കാന്‍ ഫ് ളോറിഡയിലെ ജാക്‌സണ്‍വിലെ ബീചിലെത്തിയതാണ് രാജേഷും കുടുംബവും. കടലിലേക്കു കുട്ടികള്‍ ഇറങ്ങുന്നതുകണ്ട് ഇയാള്‍ ഓടിച്ചെല്ലുകയായിരുന്നു. മക്കളെ രക്ഷപ്പെടുത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ പിന്നാലെ വലിയൊരു തിര വന്ന് രാജേഷിലെ പുറകോട്ടുവലിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ ഇറങ്ങി തീരത്ത് എത്തിച്ചപ്പോഴേക്കും രാജേഷ് അബോധാവസ്ഥയിലായിരുന്നു.

Dead | ബീചില്‍ കളിച്ചുകൊണ്ടിരിക്കെ തിരയില്‍ അകപ്പെട്ട മക്കളെ രക്ഷിച്ച പിതാവിന് യു എസില്‍ ദാരുണാന്ത്യം; അപകടത്തില്‍പെട്ടത് ആന്ധ്ര സ്വദേശിയായ സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍

ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചു. മകന്റെ ശ്വാസകോശത്തിലും വെള്ളം കയറിയതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയിരുന്നെങ്കിലും ആശുപത്രിയിലെ ചികിത്സയ്ക്കു പിന്നാലെ കുട്ടി കണ്ണുതുറന്നു സംസാരിച്ചതായി വിജയ് കുമാര്‍ പറഞ്ഞു.

രാജേഷ് കുമാറിന്റെ മൃതദേഹം ഇന്‍ഡ്യയില്‍ എത്തിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു കത്തെഴുതി.

Keywords:  Techie from Andhra Pradesh drowns while rescuing his children in US beach,  Andra Pradesh, News, Techie From Andhra Pradesh Drowns, Rescued Children, US Beach, Children, Rescued, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia