Tata Group | ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറും! ഓഗസ്റ്റിൽ വിസ്‌ട്രോണിന്റെ ഫാക്ടറി വാങ്ങുമെന്ന് റിപ്പോർട്ട്

 


ന്യൂഡെൽഹി: (www.kvartha.com) ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ നിർമാണ ഫാക്ടറി ടാറ്റ ഗ്രൂപ്പ് ഉടൻ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ടാറ്റ ഓഗസ്റ്റിന് മുമ്പായി തന്നെ കരാറിൽ ഒപ്പിടുമെന്നാണ് വിവരം. ഇത് യാഥാർഥ്യമായാൽ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും ടാറ്റ. ആപ്പിളിന്റെ വിതരണക്കാരായ വിസ്‌ട്രോണിന്റെ ഫാക്ടറി കർണാടകയിലാണ്. ഇടപാടിന്റെ മൂല്യം ഏകദേശം 600 മില്യൺ ഡോളർ ആയിരിക്കും. 10,000 പേർ ഇവിടെ ജോലി ചെയ്യുന്നു.

Tata Group | ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറും! ഓഗസ്റ്റിൽ വിസ്‌ട്രോണിന്റെ ഫാക്ടറി വാങ്ങുമെന്ന് റിപ്പോർട്ട്

ഐഫോൺ 14 മോഡൽ ഈ ഫാക്ടറിയിൽ നിന്നാണ് അസംബിൾ ചെയ്തിരിക്കുന്നത്. അടുത്ത വർഷത്തോടെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. വിസ്ട്രോൺ ഇന്ത്യയിലെ ഐഫോൺ ബിസിനസിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട്. ടാറ്റ ഗ്രൂപ്പ് അടുത്തിടെ ഇലക്ട്രോണിക്സ് നിർമാണത്തിലേക്ക് പ്രവേശിച്ചിരുന്നു.

ടാറ്റ ഗ്രൂപ്പിന് മുന്നിൽ നിരവധി വെല്ലുവിളികൾ

വിസ്‌ട്രോൺ കോർപ്പറേഷൻ 2023-24 സാമ്പത്തിക വർഷത്തോടെ 1.8 ബില്യൺ ഡോളറിന്റെ ഐഫോണുകൾ അസംബിൾ ചെയ്യുമെന്ന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇതോടൊപ്പം, അടുത്ത വർഷത്തോടെ തങ്ങളുടെ തൊഴിലാളികളെ മൂന്നിരട്ടിയാക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ടാറ്റ ഗ്രൂപ്പ് ഈ ഫാക്ടറി ഏറ്റെടുത്താൽ, വിസ്‌ട്രോൺ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കേണ്ടിവരും.

ജൂണിൽ അവസാനിച്ച പാദം വരെ 500 മില്യൺ ഡോളറിലധികം മൂല്യമുള്ള ഐഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്. അതേസമയം തായ്‌വാൻ കമ്പനിയായ ഫോക്‌സ്‌കോണും പെഗാട്രോണും തങ്ങളുടെ ഐഫോൺ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. കരാർ പൂർത്തിയായാൽ, ടാറ്റ ഗ്രൂപ്പിന് ഭാവിയിൽ ഇത് ഒരു നാഴികക്കല്ലായി മാറും.

Keywords: News, National, New Delhi, Tata Group, iPhone, Business, Factory,   Tata Group Set To Become India's 1st Local iPhone Manufacturer: Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia