Follow KVARTHA on Google news Follow Us!
ad

Pankaja Munde | എന്‍സിപി വിമത നേതാക്കളുടെ വരവോടെ മഹാരാഷ്ട്രയിലെ ബിജെപിക്കുള്ളില്‍ അതൃപ്തി പുകയുന്നു; 2 മാസത്തെ അവധി എടുക്കുന്നതായി പങ്കജ മുണ്ടെ

മറ്റൊരു പാര്‍ടിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ചു Pankaja Munde, BJP, Controversy, Politics, National News
മുംബൈ: (www.kvartha.com) എന്‍സിപി വിമത നേതാക്കളുടെ വരവോടെ മഹാരാഷ്ട്രയിലെ ബിജെപിക്കുള്ളില്‍ അതൃപ്തി പുകയുന്നതായുള്ള സൂചനകള്‍ നല്‍കി ദേശീയ സെക്രടറി പങ്കജ മുണ്ടെ. ബിജെപി വിട്ട് മറ്റൊരു പാര്‍ടിയില്‍ ചേരുമെന്ന വാര്‍ത്ത പങ്കജ് നിഷേധിച്ചെങ്കിലും അതൃപ്തി മറച്ചുവച്ചില്ല. പാര്‍ടിയില്‍ നിന്നു രണ്ടു മാസത്തെ അവധിയെടുക്കുകയാണെന്നും അവര്‍ അറിയിച്ചു.

എന്‍സിപി വിമത നേതാക്കളുടെ വരവോടെ സംസ്ഥാന ബിജെപിയിലെ പല എംഎല്‍എമാരും അസംതൃപ്തരാണെന്നും എന്നാല്‍ പ്രത്യക്ഷമായി പ്രതികരിക്കാന്‍ ഭയക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. താന്‍ സോണിയാ ഗാന്ധിയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പങ്കജ അറിയിച്ചു.

ഇതേകുറിച്ച് പങ്ക
 പറഞ്ഞത്:

20 വര്‍ഷമായി പാര്‍ടിക്കു വേണ്ടി അശ്രാന്തം ജോലി ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു. ഞാന്‍ സോണിയയെയോ രാഹുലിനെയോ കണ്ടിട്ടില്ല. ഒരു പാര്‍ടിയിലും അംഗമാകുകയുമില്ല. ബിജെപി പ്രത്യയശാസ്ത്രം എന്റെ രക്തത്തില്‍ അലിഞ്ഞതാണ്. അടല്‍ ബിഹാരി വാജ്പേയിലൂടെയും ഗോപിനാഥ് മുണ്ടെയുടെയും പാതയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്. മഹാരാഷ്ട്രയിലെ 105 ബിജെപി എംഎല്‍എമാരില്‍ പലരും അസ്വസ്ഥരാണ്. എന്നാല്‍ പ്രതികരിക്കാന്‍ ഭയമാണ്. - പങ്കജ പറഞ്ഞു.

അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ്. 2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കജിനെ പരാജയപ്പെടുത്തിയ എന്‍സിപി നേതാവും ബന്ധുവുമായ ധനഞ്ജയ് മുണ്ടെ, അജിത് പവാറിനൊപ്പം ഭരണമുന്നണിയിലെത്തി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതാണ് പങ്കജിന് അതൃപ്തി വരാനുണ്ടായ കാരണമെന്നാണ് റിപോര്‍ട്.

2020ല്‍ ആണ് പങ്കജിനെ ബിജെപി ദേശീയ സെക്രടറിയാക്കിയത്. അടുത്തിടെ തന്നെ പല പാര്‍ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കിയതാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ക്ക് കാരണമെന്നും അതേക്കുറിച്ചു പാര്‍ടിയോടു ചോദിക്കണമെന്നും പങ്കജ പ്രതികരിച്ചു.

'Taking A 2-Month Holiday, Many BJP MLAs Dissatisfied': Pankaja Munde, Mumbai, News, Politics,  BJP, Controversy, Channel, Congress,  Devendra Fadnavis, NCP, National

അതേസമയം എന്‍ സി പിയില്‍ നിന്ന് അജിത് പവാര്‍ ഉള്‍പെടെ സഖ്യത്തിലേക്കെത്തി മന്ത്രിമാരായതോടെയാണ് ബിജെപി എം എല്‍ എമാരുടെ അതൃപ്തി രൂക്ഷമായത്. ഏറെക്കാലമായി എന്‍സിപി ബിജെപിയുടെ എതിരാളികള്‍ ആയിരുന്നുവെന്നും ഇപ്പോഴുണ്ടായ സംഭവ വികാസങ്ങള്‍ പെട്ടെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും കഴിയില്ലെന്നുമാണ് സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിന്റെ പ്രതികരണം. പങ്കജ മുണ്ടെയുമായി സംസാരിക്കുമെന്നും അവര്‍ പാര്‍ടിയില്‍ തുടരുമെന്നുമാണ് താന്‍ കരുതുന്നതെന്നും ഫഡ് നാവിസ് പറഞ്ഞു.

Keywords: 'Taking A 2-Month Holiday, Many BJP MLAs Dissatisfied': Pankaja Munde, Mumbai, News, Politics,  BJP, Controversy, Channel, Congress,  Devendra Fadnavis, NCP, National.

Post a Comment