Supreme Court | വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ഹര്‍ജിക്ക് തിരിച്ചടി; ഒന്ന് പരിഗണിച്ചാല്‍ പിന്നാലെ വേറെയും വരുമെന്ന് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ഹര്‍ജിക്ക് തിരിച്ചടി. ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു ഹര്‍ജി പരിഗണിച്ചാല്‍ സമാന ഹര്‍ജികള്‍ വിവിധയിടങ്ങളില്‍നിന്ന് എത്തുമെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

സ്റ്റോപ് തീരുമാനിക്കുകയെന്നത് നയപരമായ കാര്യമാണെന്നും ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഹര്‍ജി പരിഗണിച്ചാല്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹര്‍ജികള്‍ വരും. ട്രെയിന്‍ ഇപ്പോള്‍ പോകുന്നതുപോലെ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജനസാന്ദ്രതയേറിയ മലപ്പുറം ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ് അനുവദിക്കാത്തതില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ആരോപിച്ച് തിരൂര്‍ സ്വദേശിയായ പിടി സിജീഷാണ് മേല്‍കോടതിയെ സമീപിച്ചത്. അഭിഭാഷന്‍ ശ്രീറാം പാറക്കാട്ടു വഴിയാണ് ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്.

Supreme Court | വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ഹര്‍ജിക്ക് തിരിച്ചടി; ഒന്ന് പരിഗണിച്ചാല്‍ പിന്നാലെ വേറെയും വരുമെന്ന് സുപ്രീംകോടതി

നേരത്തെ, ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈകോടതി തിരൂരില്‍ സ്റ്റോപ് എന്ന ആവശ്യം തള്ളിയത്. ഓരോരുത്തരുടെ താല്‍പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകുമെന്നും ഇക്കാര്യത്തില്‍ റെയില്‍വേയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവര്‍ ഉള്‍പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

Keywords:  Supreme Court rejects plea seeking direction to ensure Vande Bharat train stops at Tirur in Kerala, New Delhi, News, Supreme Court, Petition, Tirur Native, Chief Justice, High Court, Railway, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia