Sudha Murthy | 'പൂര്‍ണ സസ്യാഹാരി, പുറത്തുപോകുമ്പോള്‍ ഭക്ഷണമുണ്ടാക്കാന്‍ കുകര്‍ കൊണ്ടുപോകും; നോണ്‍വെജ് വിളമ്പിയ സ്പൂണ്‍ ഉപയോഗിക്കുമോയെന്ന് പേടി'; തുറന്നുപറച്ചിലിന് പിന്നാലെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിക്ക് നേരെ ഉയര്‍ന്നത് വിമര്‍ശനവും ട്രോളും

 


ബെംഗ്ലൂര്‍: (www.kvartha.com) പൂര്‍ണ സസ്യാഹാരിയാണെന്നും യാത്ര ചെയ്യുമ്പോള്‍ സ്വന്തമായി ഭക്ഷണം കരുതുമെന്നുമുള്ള എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയുടെ തുറന്നുപറച്ചിലിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളും.

മാംസാഹാരം വിളമ്പിയ സ്പൂണ്‍ കൊണ്ട് സസ്യാഹാരം വിളമ്പുമോ എന്ന പേടിയുള്ളതിനാല്‍ യാത്രയില്‍ ഭക്ഷണം കൂടെ കൊണ്ടുപോകുമെന്നായിരുന്നു സുധാ മൂര്‍ത്തി യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ഇതിനു പിന്നാലെയാണ് വിമര്‍ശനവും ട്രോളും ഉയര്‍ന്നത്. കൂടാതെ യാത്രയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ ചെറിയ കുകറും ഭക്ഷണ പദാര്‍ഥങ്ങളും കൊണ്ടുപോകുമെന്നും സുധാമൂര്‍ത്തി പറഞ്ഞിരുന്നു.

സുധാമൂര്‍ത്തിയുടെ വാക്കുകള്‍:

ഞാനൊരു സസ്യാഹാരിയാണ് (വെജിറ്റേറിയനാണ്). മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കില്ല. വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതിന് ഒരേ സ്പൂണ്‍ ഉപയോഗിക്കുമോ എന്ന് എനിക്കു പേടിയുണ്ട്. അതുകൊണ്ട് വിദേശത്തു പോകുമ്പോഴൊക്കെ വെജിറ്റേറിയന്‍ റസ്റ്റോറന്റുകള്‍ കണ്ടുപിടിച്ച് അവിടെ പോയി ഭക്ഷണം കഴിക്കും. അതല്ലെങ്കില്‍ സ്വന്തമായി ഭക്ഷണം തയാറാക്കി കഴിക്കും. അതിനായി ഭക്ഷ്യപദാര്‍ഥങ്ങളും പാചകം ചെയ്യാനുള്ള സംവിധാനങ്ങളും അടങ്ങിയ ബാഗ് എപ്പോഴും കൈയില്‍ കരുതും- എന്നും അവര്‍ പറയുന്നു.

അതേസമയം, സുധാ മൂര്‍ത്തിയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ചയായി. ഏതു ഭക്ഷണം കഴിക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും പല ഇന്‍ഡ്യക്കാരും വിദേശത്തുപോകുമ്പാള്‍ ഭക്ഷണം കൂടെക്കരുതുമെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എന്നാല്‍ സുധാമൂര്‍ത്തി 'ലാളിത്യ'ത്തെ വില്‍ക്കുകയാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

തന്റെ അമ്മൂമ്മ ഒരിക്കലും പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും പുറത്തുപോകുമ്പോള്‍ ഭക്ഷണവുമായാണ് പോയിരുന്നതെന്നും ഇക്കാര്യത്തില്‍ അവരെ പരിഹസിച്ചിട്ടുണ്ടെന്നും സുധ മൂര്‍ത്തി വ്യക്തമാക്കുന്നു. ഇപ്പോള്‍ താനും അവരെപ്പോലെയായെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

Sudha Murthy | 'പൂര്‍ണ സസ്യാഹാരി, പുറത്തുപോകുമ്പോള്‍ ഭക്ഷണമുണ്ടാക്കാന്‍ കുകര്‍ കൊണ്ടുപോകും; നോണ്‍വെജ് വിളമ്പിയ സ്പൂണ്‍ ഉപയോഗിക്കുമോയെന്ന് പേടി'; തുറന്നുപറച്ചിലിന് പിന്നാലെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിക്ക് നേരെ ഉയര്‍ന്നത് വിമര്‍ശനവും ട്രോളും

Keywords: Sudha Murthy's 'Veg-Non-Veg spoon' remark divides Internet, netizens call her ‘simplicity’ trip boring, Bengaluru, News, Writer, Social Worker, Sudha Murthy, Social Media, Troll, Social Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia