വെള്ളിയാഴ്ച രണ്ട് വിദ്യാർഥികൾ ഹോം വർക്ക് പൂർത്തിയാക്കാത്തത് ക്ലാസ് ലീഡറുടെ ശ്രദ്ധയിൽപ്പെടുകയും ഇക്കാര്യം ക്ലാസ് ടീച്ചറെ അറിയിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 'ഇതിൽ പ്രകോപിതരായ വിദ്യാർഥികൾ ശനിയാഴ്ച വെള്ളക്കുപ്പിയിൽ വിഷം കലർത്തി. ഉച്ചകഴിഞ്ഞ്, ക്ലാസ് ലീഡർ വെള്ളം കുടിക്കുമ്പോൾ, അതിന്റെ രുചി മാറിയതായും മണമുള്ളതായും മനസിലാക്കി. അവൻ ഉടനെ വെള്ളം തുപ്പി. ഇക്കാര്യം സുഹൃത്തിനോട് പറഞ്ഞു. അവനും വെള്ളം കുടിക്കുകയും തുപ്പുകയും ചെയ്തു.
വെള്ളം മലിനമാണെന്ന് സംശയം തോന്നിയ ഇരുവരും അധ്യാപകരോട് വിവരം പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കൾ അവരെ ശങ്കഗിരി സർക്കാർ ആശുപത്രിയിൽ എത്തിച്ച ശേഷം ജാഗ്രതാനിർദേശം എന്ന നിലയിൽ തിരുച്ചെങ്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളത്തിൽ വിഷാംശം കലർന്നതായി കണ്ടെത്തിയതോടെ രാത്രിയോടെ ശങ്കഗിരി പൊലീസിൽ പരാതി നൽകി. രണ്ട് ആൺകുട്ടികൾക്കെതിരെ ഐപിസി സെക്ഷൻ 328 പ്രകാരം കേസെടുത്തു.
സംശയാസ്പദമായ രണ്ടുപേരെയും ചോദ്യം ചെയ്തപ്പോൾ ക്ലാസ് ലീഡർ തങ്ങളെ ശകാരിച്ചിരുന്നതായി അവർ മൊഴി നൽകി. ഇതിന് പ്രതികാരമെന്ന നിലയിൽ ഇവരിൽ ഒരാളുടെ കൃഷിയിടത്തിൽ നിന്ന് ഏതാനും തുള്ളി കീടനാശിനി എടുത്ത് വെള്ളത്തിൽ കലക്കുകയായിരുന്നു. ക്ലാസ് ലീഡർക്ക് വയറിളക്കം ഉണ്ടാക്കുക എന്നതായിരുന്നു കുട്ടികളുടെ ലക്ഷ്യം', പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് വിദ്യാർഥികൾക്കും കൗൺസിലിംഗ് നൽകാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ശങ്കഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ് രാജ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: News, National, Salem, Police FIR, Salem, Tamil Nadu, School, Student, Home Work, Poison, Case, Teacher, Hospital, Students Salem district school mix poison in class leader’s water bottle.
< !- START disable copy paste -->