Follow KVARTHA on Google news Follow Us!
ad

Accident | സീബ്രാലൈന്‍ മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ ബൈക് യാത്രക്കാരന്‍ ഇടിച്ച് തെറിപ്പിച്ചു; ഗുരുതര പരുക്ക്; വീഡിയോ പുറത്ത്

പൊലീസ് കേസെടുത്തു Accident, Taliparamba, കണ്ണൂര്‍ വാര്‍ത്തകള്‍, CCTV
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയിലെ തളിപ്പറമ്പില്‍ സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ ബൈക് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. നരിക്കോട് സ്വദേശിനി പി വി അനന്യയാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥിനിയെ കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി സീബ്രാലൈനിലൂടെ വിദ്യാര്‍ഥിനി മുറിച്ചുകടക്കുമ്പോള്‍ അതിവേഗതയില്‍ വന്ന ബൈകാണ് ഇടിച്ചുതെറിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
     
Accident, Taliparamba, CCTV, Kerala News, Kannur News, Accidental News, Student injured in bike accident.

സീബ്രാലൈനിലൂടെ മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ കണ്ടിട്ടും അതിവേഗതയില്‍ വന്ന ബൈക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ബോധരഹിതയായ പെണ്‍കുട്ടിയെ ആദ്യം തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ തുടര്‍ന്ന് കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കുകയുമായിരുന്നു.


തളിപ്പറമ്പ് പൊലീസ് ബൈക് യാത്രക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഗതാഗതകുരുക്കേറിയ തളിപ്പറമ്പില്‍ സീബ്രാലൈനില്‍ പോലും കാല്‍നടയാത്രക്കാര്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്നും ഇനിയെങ്കിലും ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Keywords: Accident, Taliparamba, CCTV, Kerala News, Kannur News, Accidental News, Student injured in bike accident.
< !- START disable copy paste -->

Post a Comment