ടീസറിൽ ഷാരൂഖ് ഖാൻ പട്ടാളക്കാരന്റെ വേഷത്തിൽ എത്തിയപ്പോൾ നയൻതാര പൊലീസ് ഓഫീസറുടെ വേഷത്തിലാണുള്ളത്. ട്രെയിലറിനൊടുവിൽ മെട്രോയ്ക്കായി കാത്തിരിക്കുന്ന ഷാരൂഖ് ഖാനെ കാണാം. ഇവിടെ അദ്ദേഹത്തിന്റെ മൊട്ടയടിച്ച അവതാരവും ദൃശ്യമാണ്. ഒരു സിനിമയ്ക്ക് വേണ്ടി ഷാരൂഖ് തന്റെ കരിയറിൽ ആദ്യമായാണ് മൊട്ടയടിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമാണ്. ഏറ്റവും വലിയ ആശ്ചര്യം ദീപിക പദുക്കോണാണ്. ജവാനെ സംബന്ധിച്ച് ദീപിക പദുക്കോണിന്റെ പേര് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ പ്രിവ്യൂവിൽ, നടി മികച്ച പ്രകടനമാണ് നടത്തുന്നത്. നയൻതാര, പ്രിയാമണി, ദംഗൽ ഫെയിം സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
കാത്തിരിക്കുകയാണ് ആരാധകർ
ഷാരൂഖ് ഖാന്റെ ഈ വർഷത്തെ രണ്ടാമത്തെ ചിത്രമാണ് ജവാൻ. സിനിമയുടെ ട്രെയിലർ ആദ്യം തിയറ്ററുകളിലും പിന്നീട് ഡിജിറ്റൽ പ്ലാറ്റ് ഫോമിലും റിലീസ് ചെയ്യും. ഹോളിവുഡ് ചിത്രം മിഷൻ ഇംപോസിബിൾ സെവനിനൊപ്പമായിരിക്കും ജവാന്റെ ട്രെയ്‌ലർ തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ഈ ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിൽ റിലീസിനെത്തും, അതായത് ജവാൻ ട്രെയിലറും ജൂലൈ 12 ന് പുറത്തിറങ്ങും. ജവാൻ സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഹിന്ദിയ്‌ക്കൊപ്പം തമിഴിലും തെലുങ്കിലും ജവാൻ പുറത്തിറങ്ങും.