Aralam Farm | ചെണ്ടുമല്ലിക്ക് പുറകെ മുളകിന്റെ എരിവും; അതിജീവനത്തിന്റെ വഴിയില്‍ ആറളം ഫാം

 


കണ്ണൂര്‍: (www.kvartha.com) ചെണ്ടുമല്ലിക്ക് പുറകെ ആറളം ഫാം പുനരധിവാസ മേഖലയില്‍ ആറളം റെഡ് ചില്ലീസ് പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത മുളകുപാടവും പൂത്തു തുടങ്ങി. ബ്ലോക് 13ല്‍ രൂപീകരിച്ച അനശ്വര കൃഷി കൂട്ടത്തിന്റെ നേതൃത്വത്തില്‍ അഞ്ച് ഏകറില്‍ കൃഷിചെയ്ത പച്ച മുളക് കൃഷിയാണ് പൂത്ത് കായ് ഫലം തന്ന് തുടങ്ങിയത്.

ആകെ 12 ഏകറില്‍ ആണ് പച്ചക്കറി കൃഷി സംരംഭം തുടങ്ങിയത്. അതില്‍ ആദ്യഘട്ടത്തില്‍ അഞ്ച് ഏകര്‍ സ്ഥലത്ത് കൃത്യതാ കൃഷി രീതിയില്‍ പച്ചമുളക്, വെണ്ട എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. പച്ചക്കറി തൈകള്‍, വളം, ജലസേചന മോടോര്‍ കൃത്യതാ കൃഷിക്കുള്ള പ്ലാസ്റ്റിക് മള്‍ചിംഗ് ഷീറ്റ്, പൈപ് ലൈന്‍ എന്നിവ കൃഷി വകുപ്പിന്റെയും, ടി ആര്‍ ഡി എമിന്റെയും ധനസഹായത്തോടെയും, നിലം ഒരുക്കല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരവും ആണ് ചെയ്യുന്നത്.

Aralam Farm | ചെണ്ടുമല്ലിക്ക് പുറകെ മുളകിന്റെ എരിവും; അതിജീവനത്തിന്റെ വഴിയില്‍ ആറളം ഫാം

ഫാമിലെ 15 ഏകറില്‍ ആരംഭിച്ച ചെണ്ടുമല്ലിക്കൃഷിയില്‍ അഞ്ച് ഏകറില്‍ പൂത്ത ചെണ്ടുമല്ലികള്‍ വിളവെടുത്ത് തുടങ്ങി. ഓണം വിപണി ലക്ഷ്യമാക്കി 10 ഏകറിലും ചെണ്ടുമല്ലി കൃഷി ഇറക്കിക്കഴിഞ്ഞു. ആറളം റെഡ് ചില്ലീസ് എന്ന പേരില്‍ ആരംഭിച്ച മുളക് കൃഷി പദ്ധതി ഫാമിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആറളം കൃഷിഭവന്റെ തീരുമാനം.

അനശ്വര കൃഷി കൂട്ടം അംഗങ്ങളായ എ എസ് ശശി, രാഘവന്‍, അനിത ശശി എന്നിവരുടെ നേതൃത്വത്തില്‍ ആണ് കൃഷി ചെയ്യുന്നത്. ആറളം കൃഷി ഭവന്‍ സീനിയര്‍ കൃഷി അസിസ്റ്റന്റ് സികെ സുമേഷ് ആണ് മാര്‍ഗ നിര്‍ദേശം നല്‍കുന്നത്.

Keywords:  Spiciness of chili after coriander; Aralam Farm on way to survival, Kannur, News, Spiciness, Chili, Coriander, Aralam Farm, Farming, Vegetables, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia