Fish Recipes | ഉണക്കമീൻ കൊണ്ട് ഇത്രയേറെ വിഭവങ്ങളോ! ഇന്ത്യയിലുടനീളമുള്ള വേറിട്ട 8 ഉത്‌പന്നങ്ങൾ പരിചയപ്പെടാം

 


ന്യൂഡെൽഹി: (www.kvartha.com) ഉണക്കമീൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. നമുക്ക് അതുകൊണ്ട് ഉണ്ടാക്കുന്ന വളരെ കുറച്ചു വിഭവങ്ങൾ മാത്രമേ അറിയൂ. ഇന്ത്യയിലൊട്ടാകെ ഒരുപാട് വിഭവങ്ങളാണ് ഉണക്കമീൻ കൊണ്ടുണ്ടാക്കുന്നത്. അവയിൽ ചില വിഭവങ്ങൾ പരിചയപ്പെടാം

Fish Recipes | ഉണക്കമീൻ കൊണ്ട് ഇത്രയേറെ വിഭവങ്ങളോ! ഇന്ത്യയിലുടനീളമുള്ള വേറിട്ട 8 ഉത്‌പന്നങ്ങൾ  പരിചയപ്പെടാം

ഉണക്ക മീൻ ചട്ണി

ഈ ഉണക്കമീൻ ചട്ണിക്ക് ഒരു പ്രത്യേകതയുണ്ട്. ഇതു സാധാരണയായി ജൂൺ ജൂലൈ മാസങ്ങളിൽ ആണുണ്ടാക്കുന്നത്. കർണാടകയിലെ മംഗ്ളൂറിലാണ് ഈ വിഭവം കൂടുതൽ കാണപ്പെടുന്നത്. തേങ്ങ, ഉണക്കമീൻ, പുളി, എണ്ണ, വറ്റൽ മുളക്, ജീരകം, മഞ്ഞൾ, ചെറിയുള്ളി, പച്ചമുളക്, ഉപ്പ് ഇവയെല്ലാം ചേർത്ത് അരച്ച് ചോറിനൊപ്പം കഴിക്കുന്നു.

സമരാച്ചി കൊടി

ഉണക്കമീനും ഉണങ്ങിയ മാങ്ങാ അണ്ടിയും ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണിത്. സുഗന്ധ വ്യഞ്ജനങ്ങൾ സൂക്ഷിച്ചു വെക്കുന്ന സാമർഡെം എന്ന പെട്ടികളുടെ പേരിൽ നിന്നാണ് ഈ പേര് ലഭിച്ചതതെന്ന് പറയുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം പുളി, തേങ്ങ, വറ്റൽ മുളക് എന്നിവ പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം ഉണക്കമീനും ഉണങ്ങിയ മാങ്ങാ അണ്ടിയോ മാങ്ങയോ ചേർത്തുണ്ടാക്കുന്ന കറി ആക്കുന്നതാണ് സമരാച്ചി കൊടി. ഇത് ഗോവക്കാരുടെ പ്രിയ വിഭവമാണ്.

ബോംബിൽ മസാല

ബോംബിൽ എന്നത് ഒരു തരം മീനാണ്. ഉണക്കിയ ബോംബിൽ, കുപ്പിയിൽ സൂക്ഷിച്ച പ്രത്യേക മസാല പുരട്ടി വറുത്തെടുക്കുന്നു. മഹാരാഷ്ട്രക്കാരുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണിത്.

ഉണക്കമീൻ ഉലത്തിയത്

ഇത് മാന്തൾ മീൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ്. ഈ വിഭവം കുറച്ചു എരിവുള്ളതാണ്. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയുള്ളിയും ചേർത്താണ് തയ്യാറാക്കുന്നത്. കേരളീയരുടെ ഇഷ്ട വിഭവമാണിത്.

നഗാരി മുളക് ചട്ണി

ഇത് നാഗാലാൻഡുകാരുടെ വിഭവമാണ്. ഉണങ്ങിയ ഉണ്ട മുളക് കൊണ്ടുണ്ടാക്കുന്ന ചട്നിയാണിത്. വറുത്ത തക്കാളി, വെളുത്തുള്ളി, ഉപ്പ്, കൂടാതെ പുളിപ്പിച്ച ഉണക്കിയ 'നാഗരി' മീൻ എന്നിവയാണ് പ്രധാന ചേരുവകൾ.

ഷിഡോൾ ചട്ണി

തക്കാളി ചട്നിയിൽ ഷിഡോൾ എന്നെ മീൻ ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണ് ഷിഡോൾ ചട്നി. അസമിലെ കച്ചാർ ജില്ലയിലെ സിൽച്ചാറിൽ നിന്നുള്ള സിൽഹേതി ബംഗാളി വിഭാഗങ്ങളുടെ പ്രധാന ഭക്ഷണമാണിത്.
പലതരം ഉണക്കമീനുകൾ ഉപയോഗിച്ചു ഈ വിഭവം തയ്യാറാക്കാം.

നത്തോലി ചട്ണി

ഇത് മേഘാലയിലെ ഒരു പ്രത്യേക വിഭവമാണ്. ഇതുണ്ടാക്കുന്നത് ഉണക്കിയ നത്തോലി മീൻ ഉപയോഗിച്ചാണ്. കടുകെണ്ണയിൽ വറുത്തെടുതത്തിന് ശേഷം ഈ ചട്ണി ഉണ്ടാക്കാം

റോസ്പ് അയോൻ

നാഗാലാൻഡിലെ ഒരു ഗോത്രക്കാരുടെ പ്രധാന വിഭവം ആണിത്. റോസ്പ് എന്നാൽ ഉണക്കിയത് എന്നും അയോൺ എന്നാൽ വിഭവം എന്നുമാണ് അർഥം. പച്ചക്കറികൾ, മുള, ഉണക്കമീൻ എന്നിവ വച്ച് ഉണ്ടാക്കുന്ന വിഭവമാണിത്.

Keywords: News, National, New Delhi, Dried Fish, India, Foods, Lifestyle,   So many dishes with dried fish! Let's get to know dried fish dishes from all over India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia