Follow KVARTHA on Google news Follow Us!
ad

Sleep Deprivation | നിങ്ങൾക്ക് ഉറക്കം കുറവാണോ? ഈ ശീലങ്ങൾ പിന്തുടരൂ, പരിഹാരം കാണാം

വിഷാദവും ഉത്കണ്ഠയുമെല്ലാം കാരണമാണ് Sleep deprivation, Health Tips, Malayalam News, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ഉറക്കമില്ലായ്മ അസ്വസ്ഥത ഉണ്ടാക്കുകയും ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യും. മാത്രമല്ല ഇത് പകൽ ക്ഷീണം, ക്ഷോഭം, പ്രവർത്തന വൈകല്യം എന്നിവയിലേക്ക് നയിക്കുന്നു.

News, National, New Delhi, Sleep deprivation, Health Tips,  Sleep deprivation main causes and how to avoid it.

എന്താണ് ഉറക്കമില്ലായ്മ?

ജേണൽ ഓഫ് ഫാമിലി മെഡിസിൻ ആൻഡ് പ്രൈമറി കെയർ റിപ്പോർട്ട് അനുസരിച്ച്, 10% മുതൽ 30% വരെ ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. ഇത് പ്രായമായവരിലും സ്ത്രീകളിലും മരുന്ന് കഴിക്കുന്നവരിലും സാധാരണമാണ്. 'ഉറക്കമില്ലായ്മയുടെ അനന്തരഫലങ്ങൾ, വിഷാദം, മോശമായ ജോലി പ്രകടനം, വാഹനാപകടങ്ങൾ, മൊത്തത്തിലുള്ള മോശം ജീവിത നിലവാരം എന്നിവയൊക്കെയാണ്. മറ്റ് രോഗാവസ്ഥ ഉള്ളവരുടെ ഉറക്കമില്ലായ്മ എന്ന രോഗം തിരിച്ചറിയാൻ പലപ്പോഴും കഴിയാതെ പോകുന്നു', ഗവേഷകർ പറയുന്നു.

വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ, അൽഷിമേഴ്‌സ് അല്ലെങ്കിൽ പാർക്കിൻസൺസ് രോഗം പോലുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ഉറക്കമില്ലായ്മയുടെ ഏറ്റവും സാധാരണമായ കാരണങ്ങളാണെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. വി എൻ ബി രാജു പറയുന്നു. 'തൈറോയിഡ് പ്രവർത്തനത്തിന്റെ തകരാറുകൾ, സന്ധിവാതം, ആസ്ത്മ അല്ലെങ്കിൽ മറ്റ് മെഡിക്കൽ അവസ്ഥകൾ എന്നിവയിൽ നിന്ന് വിട്ടുമാറാത്ത ഉറക്കമില്ലായ്മ ഉണ്ടാകാം, അതിന്റെ ലക്ഷണങ്ങൾ രാത്രിയിൽ കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നു, ഇത് ഉറക്കത്തെ ബുദ്ധിമുട്ടിലാക്കുന്നു', അദ്ദേഹം വ്യക്തമാക്കി.

ആന്റീഡിപ്രസന്റസ്, ഉത്തേജക മരുന്നുകൾ ഉൾപ്പെടെയുള്ള ചില മരുന്നുകളും അമിതമായ കഫീൻ അല്ലെങ്കിൽ മദ്യപാനം, പുകവലി തുടങ്ങിയ ജീവിതശൈലി ഘടകങ്ങളും ഉറക്കത്തെ തടസപ്പെടുത്തുമെന്ന് ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ ലീഡ് കൺസൾട്ടന്റ്-ഇന്റർവെൻഷണൽ പൾമണോളജി ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറേഷൻ ഡോ. പവൻ യാദവ് പറഞ്ഞു. ജേർണൽ ഡയലോഗ്സ് ഇൻ ക്ലിനിക്കൽ ന്യൂറോ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഉറക്കവും വിഷാദവും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് സൂചിപ്പിക്കുന്നു.

'വിഷാദരോഗികളിൽ മുക്കാൽ ഭാഗത്തിനും ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളുണ്ട്, വിഷാദരോഗികളായ 40% യുവാക്കളിലും 10% പ്രായമായ രോഗികളിലും ഹൈപ്പർസോമ്നിയ കാണപ്പെടുന്നു, സ്ത്രീകളിൽ കൂടുതലും ഇത് കാണപ്പെടുന്നുണ്ട്', ഗവേഷണത്തിൽ പറയുന്നു.

ഉറക്കമില്ലായ്മക്ക് ചില പരിഹാരങ്ങൾ

സ്ഥിരമായ ഉറക്ക ഷെഡ്യൂൾ നിലനിർത്തുക, വിശ്രമിക്കുന്ന ബെഡ്‌ടൈം ദിനചര്യകൾ ഉണ്ടാക്കുക, ഉറക്കമില്ലായ്മയ്ക്കുള്ള കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT-I) തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത് ഉറക്ക പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ചിന്താ രീതികളെയും പെരുമാറ്റങ്ങളെയും അഭിസംബോധന ചെയ്യുകയും ഫലപ്രദമായ തന്ത്രങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

യോഗ, ധ്യാനം അല്ലെങ്കിൽ ആഴത്തിലുള്ള ശ്വാസോച്ഛ്വാസം പോലുള്ള വിശ്രമ പരിശീലനങ്ങളിൽ ഏർപ്പെടുക, ഡോ രാജുവിന്റെ അഭിപ്രായത്തിൽ, നിങ്ങൾ കഴിക്കുന്നതിലും കുടിക്കുന്നതിലും കൃത്യമായ നിയന്ത്രണം വേണം. പകൽ ഉറക്കം പരിമിതപ്പെടുത്തുകയും ശാരീരിക പ്രവർത്തനങ്ങളിൽ മുഴുകുകയും വിശ്രമകരമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുകയും വേണം.

Keywords: News, National, New Delhi, Sleep deprivation, Health Tips,  Sleep deprivation main causes and how to avoid it.
< !- START disable copy paste -->

Post a Comment