Follow KVARTHA on Google news Follow Us!
ad

Samasta | ഏക സിവില്‍ കോഡ് വിഷയം: സിപിഎമുമായി സഹകരിക്കുമെന്ന് സമസ്ത; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് നിവേദനം നല്‍കാനും തീരുമാനം

നിലപാട് അറിയിച്ചത് ഉദ് ഘാടന പ്രസംഗത്തില്‍ Single Civil Code issue, Samasta, Politics, Jifri Muthukoya Thangal, Kerala News
കോഴിക്കോട്: (www.kvartha.com) ഏക സിവില്‍ കോഡ് വിഷയം രാജ്യം മുഴുവനും ചര്‍ചയാകവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് നിവേദനം നല്‍കാനൊരുങ്ങി സമസ്ത. ഇതിന് മറുപടി നല്‍കുന്നതിന് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സമസ്ത അറിയിച്ചു.

സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിവില്‍ കോഡ് വിഷയത്തില്‍ കോഴിക്കോട്ട് നടത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക സിവില്‍ കോഡിനെ എതിര്‍ത്തുകൊണ്ട് ആര് നടത്തുന്ന ഏത് നല്ല പ്രവര്‍ത്തനങ്ങളോടും സമസ്ത സഹകരിക്കും. പൗരത്വ ബിലില്‍ സഹകരിച്ച പോലെ എല്ലാ രാഷ്ട്രീയ പാര്‍ടികളുമായും സമസ്ത സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ സിപിഎമുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎം വിളിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.

Single Civil Code issue: Samasta to cooperate with CPM, Kozhikode, News, Single Civil Code issue, Samasta, Politics, Jifri Muthukoya Thangal, Congress, CPM, Inauguration,  Kerala


സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകള്‍:


വിവിധ രാഷ്ട്രീയ പാര്‍ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസ്ലിം ലീഗുമായും കോണ്‍ഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി പലതരം ചര്‍ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്തരം പരിപാടികളില്‍ സഹകരിക്കാനാണ് തീരുമാനം- എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരിച്ചു.

Keywords: Single Civil Code issue: Samasta to cooperate with CPM, Kozhikode, News, Single Civil Code issue, Samasta, Politics, Jifri Muthukoya Thangal, Congress, CPM, Inauguration,  Kerala.

Post a Comment