Rain | ഉത്തരേന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ ഇതുവരെ 12 മരണം; ഡെല്‍ഹിയില്‍ 40 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ പേമാരി, കനത്ത മണ്ണിടിച്ചിലില്‍ ഹിമാചല്‍ പ്രദേശില്‍ ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി, പല ഭാഗങ്ങളിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗത കുരുക്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തരേന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ചത് 12 പേര്‍. ഡെല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്താന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് മഴ. ഡെല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് രണ്ടു ദിവസമായി പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷര്‍ പറഞ്ഞു.

ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നു വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ 153 മിലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിത്. ഡെല്‍ഹിയില്‍ ഫ് ളാറ്റിലെ സീലിങ് തകര്‍ന്ന് 58 വയസ്സുകാരിയായ സ്ത്രീ മരിച്ചു. രാജസ്താനില്‍ മഴക്കെടുതിയില്‍ നാലു പേര്‍ മരിച്ചു.

1982ന് ശേഷം ജൂലൈയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണിത്. ഡെല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഗുരുഗ്രാമിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും വൈദ്യുതി തടസവും അനുഭവപ്പെട്ടു. എല്ലാ സര്‍കാര്‍ ഉദ്യോഗസ്ഥരും ഞായറാഴ്ച അവധി ഒഴിവാക്കി ജോലിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ നിര്‍ദേശിച്ചു.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഞായറാഴ്ച പുലര്‍ചെയുണ്ടായ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീയും ആറു വയസ്സുള്ള മകളും മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സമാനമായ സംഭവത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ശനിയാഴ്ച രണ്ടു സൈനികര്‍ മുങ്ങിമരിച്ചിരുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജസ്താനിലെ രാജ്‌സമന്ദ്, ജലോര്‍, പാലി, അജ്മീര്‍, അല്‍വാര്‍, ബന്‍സ്വാര, ഭരത് പുര്‍, ഭില്‍വാര, ബുന്ദി, ചിതോര്‍ഗഡ്, ദൗസ, ധൗല്‍പുര്‍, ജയ്പുര്‍, കോട്ട എന്നിവയുള്‍പെടെ ഒമ്പതിലധികം ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ചയായ മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് അമര്‍നാഥ് യാത്ര തുടര്‍ചയായ മൂന്നാം ദിവസവും നിര്‍ത്തിവച്ചു. ശനിയാഴ്ച റോഡിന്റെ ഒരു ഭാഗം തകര്‍ന്ന ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ മൂവായിരത്തോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

Rain | ഉത്തരേന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ ഇതുവരെ 12 മരണം; ഡെല്‍ഹിയില്‍ 40 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ പേമാരി, കനത്ത മണ്ണിടിച്ചിലില്‍ ഹിമാചല്‍ പ്രദേശില്‍ ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി, പല ഭാഗങ്ങളിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗത കുരുക്ക്

ഹിമാചല്‍ പ്രദേശിലെ കുളുവിലെ ബീസ് നദിക്കരയില്‍ ദേശീയപാതയുടെ ഒരു ഭാഗം കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒലിച്ചുപോയി. നിരവധി വാഹനങ്ങള്‍ ഹൈവേയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മാണ്ഡിക്കും കുളുവിനുമിടയില്‍ ഗതാഗതം തടസ്സപ്പെട്ടു. 

ഷിംല, സിര്‍മൗര്‍, ലാഹൗള്‍, സ്പിതി, ചമ്പ, സോളന്‍ എന്നിവിടങ്ങളിലെ നിരവധി റോഡുകളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഏഴ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ബീസ് ഉള്‍പെടെ നിരവധി നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്.

Keywords:  Several Dead In North India Rain Fury, Delhi Downpour Highest In 40 Years, New Delhi, News, Politics, Heavy Rain, North India, Traffic Block, Flood, Trapped, Land slide, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia