Complaint | 'അവര്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും ദേഷ്യത്തോടെ പെരുമാറുന്നു, ആണ്‍കുട്ടികളെ കളിയാക്കുന്നു, തമിഴില്‍ അസഭ്യ വാക്കുകള്‍ പ്രയോഗിക്കുന്നു'; സമൂഹമാധ്യമങ്ങളില്‍ വൈറലായി ടീചര്‍ക്കെതിരെ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി
Jul 9, 2023, 16:18 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com) സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ് ടീചര്‍ക്കെതിരെ ഏഴാം ക്ലാസിലെ ആണ്‍കുട്ടി കള്‍ നല്‍കിയ പരാതി. 'ജുപിറ്റര്‍ വാഴ്ക' എന്ന ട്വിറ്റര്‍ അകൗണ്ടില്‍ പങ്കുവച്ച പരാതിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വ്യപകമായി പ്രചരിക്കുകയാണ്. വെള്ള കടലാസില്‍ എഴുതിയ പരാതിയുടെ ചിത്രങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയത്.
'ഗയ്‌സ് എന്റെ അച്ഛന് അല്‍പം മുന്‍പ് കിട്ടിയ പരാതിക്കത്ത്. എനിക്കു ശ്വാസം മുട്ടുന്നു' എന്ന കുറിപ്പോടെയാണ് കത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്.
എന്നാല്‍ സ്‌കൂളിന്റെ പേരോ മറ്റുവിവരങ്ങളോ കത്തില്‍ പറയുന്നില്ല. പക്ഷേ, ഏഴ് ഡിയിലെ ആണ്‍കുട്ടികള്‍ വൈസ് പ്രിന്‍സിപലിനെഴുതിയ കത്താണ് ഇതെന്ന് വ്യക്തമാണ്. മിസിസ് ഹാഷിനെതിരെയാണ് പരാതി എന്ന സൂചന കത്തില്‍ നല്‍കുന്നുണ്ട്. തുടര്‍ന്നാണ് വെട്ടിയും തിരുത്തിയുമുള്ള പരാതി.
പരാതി കത്തില്‍ പറയുന്നത് ഇങ്ങനെ:
'അവര്‍ക്ക് തീരെ മര്യാദയില്ല. എല്ലാവരോടും വളരെ ദേഷ്യത്തോടെ പെരുമാറുന്നു. എല്ലാ ആണ്‍കുട്ടികളെയും കളിയാക്കുന്നു. തമിഴില്‍ അസഭ്യ വാക്കുകള്‍ പ്രയോഗിക്കുന്നു.' കത്തിന്റെ അവസാനം ഒപ്പ് എന്ന് എഴുതുകയും കത്തില്‍ കുട്ടികള്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായ ട്വീറ്റിനു താഴെ നിരവധി കമന്റുകളും എത്തി. പലരും അവരുടെ പഠനകാലത്തെ അധ്യാപകരുടെ പെരുമാറ്റരീതികളെ കുറിച്ചാണ് കമന്റ് ചെയ്തത്. 'ഈ കത്ത് എന്റെ സ്‌കൂള്‍ ജീവിതം ഓര്‍മിപ്പിച്ചു' - എന്നാണ് പോസ്റ്റിനു താഴെ ഒരാള്‍ കമന്റ് ചെയ്തത്.
'കുട്ടികള്‍ ഈ കത്തെഴുതിയ ശേഷം എന്താണു സംഭവിച്ചതെന്നറിയാന്‍ ആകാംക്ഷയുണ്ട്.' എന്ന രീതിയിലും പലരും കമന്റ് ചെയ്തു. 'അസഭ്യ വാക്കുകളൊക്കെ അധ്യാപിക പ്രയോഗിക്കുന്നത് മോശമാണ്' എന്ന അഭിപ്രായവും കമന്റായി എത്തി. ഈ കത്തെഴുതിയത് ഏഴാംക്ലാസ് വിദ്യാര്‍ഥികളാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മൂന്നിലോ നാലിലോ പഠിക്കുന്നവരായിരിക്കും. അല്ലാതെ ഇത്രയും കുറച്ചു വരികള്‍ക്കിടയില്‍ ഇത്രയും തെറ്റുകള്‍ വരില്ലെന്ന രീതിയിലും കമന്റുകള്‍ എത്തി.

Keywords: Seventh class boys complaint against teacher goes viral, Students Complaint Letter, Chennai, News, Social Media, Teacher, Vice principal, Twitter, Mistake, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.