SWISS-TOWER 24/07/2023

Drone | പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ ഡ്രോൺ പറന്നതായി റിപ്പോർട്ട്; അന്വേഷണം ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂഡെൽഹിയിലെ വസതിക്ക് മുകളിലൂടെ ഡ്രോൺ പറന്നതായി ഡെൽഹി പൊലീസിന് വിവരം ലഭിച്ചു. ഇതേതുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഡെൽഹി പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

Drone | പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ ഡ്രോൺ പറന്നതായി റിപ്പോർട്ട്; അന്വേഷണം ആരംഭിച്ചു

തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ, പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) അംഗങ്ങൾ ഡ്രോൺ സംബന്ധിച്ച വിവരങ്ങൾ ഡെൽഹി പൊലീസിനെ അറിയിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതി 'നോ ഫ്ലൈ സോണിൽ' ഉൾപ്പെടുന്നതാണ്. സുരക്ഷാ കാരണങ്ങളാൽ ഒരു വിമാനത്തിനും ഡ്രോണിനും വസതിക്ക് മുകളിലൂടെ പറക്കാൻ കഴിയില്ല.

അതേസമയം ഡ്രോൺ എങ്ങനെ പറന്നുവെന്നതിൽ സംശയമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെട്ടു. എന്നാൽ അത്തരത്തിലുള്ള ഒരു ഡ്രോണും കണ്ടെത്തിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 'പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഒരു അജ്ഞാത പറക്കുന്ന വസ്തുവിനെ കണ്ടതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും അങ്ങനെയൊന്നും കണ്ടെത്തിയില്ല. എടിസിയെയും ബന്ധപ്പെട്ടിട്ടുണ്ട്. അവരുടെ ശ്രദ്ധയിലും പെട്ടിട്ടില്ല', ഡെൽഹി പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

Keywords: News, New Delhi, National, PM Modi, Delhi, Drone, Police, Investigation,   Report of drone flying over PM Modi's house, Delhi Police begins probe.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia