ചെന്നൈ: (www.kvartha.com) തെളിവായിരുന്ന തൊണ്ടിമുതല്‍ എലി തിന്നു നശിപ്പിച്ചതിനെ തുടര്‍ന്ന് കഞ്ചാവ് കേസില്‍ രണ്ടുപേരെ കോടതി വെറുതെ വിട്ടു. 22 കിലോഗ്രാം കഞ്ചാവുമായിട്ട് പിടിയിലായ രാജഗോപാല്‍, നാഗേശ്വര റാവു എന്നിവരെയാണ് ചൊവ്വാഴ്ചയാണ് തെളിവില്ലെന്ന് പറഞ്ഞ് കോടതി കുറ്റവിമുക്തരാക്കിയത്. പൊലീസുകാരാണ് തങ്ങള്‍ പിടികൂടിയ, കേസിലെ തെളിവായിരുന്ന കഞ്ചാവ് എലി തിന്നു നശിപ്പിച്ചുവെന്ന് കോടതിയെ അറിയിച്ചത്.
22 കിലോഗ്രാം കഞ്ചാവുമായിട്ടാണ് ഇരുവരെയും 2020 -ല്‍ ചെന്നൈയില്‍നിന്ന് മറീന പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവര്‍ക്കുമെതിരെ അന്വേഷണം ആരംഭിക്കുകയും കുറ്റപത്രം സമര്‍പിക്കുകയും ചെയ്തിരുന്നു.
ഇവരുടെ കേസ് സ്‌പെഷ്യല്‍ നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സ് കോടതിയാണ് പരിഗണിച്ചത്.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 50 ഗ്രാം കഞ്ചാവ് പൊലീസ് കോടതിയില്‍ സമര്‍പിച്ചു. 50 ഗ്രാം കൂടി പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചതായി പൊലീസ് കോടതിയെ അറിയിക്കുകയും ചെയ്തു. ബാക്കി 21.9 കിലോ കഞ്ചാവ് എവിടെയെന്ന് ചോദിച്ചപ്പോഴാണ് പൊലീസ് അത് എലി തിന്നുവെന്ന് കോടതിയില്‍ പറഞ്ഞത്.
ഇതോടെ ചാര്‍ജ് ഷീറ്റില്‍ പൊലീസ് പറഞ്ഞിരിക്കുന്ന കഞ്ചാവ് തെളിവായി സമര്‍പിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് തെളിവിന്റെ അഭാവത്തില്‍ കോടതി രണ്ടുപേരെയും വെറുതെ വിട്ടത്.
Keywords: News, National, National-News, Local-News, Regional-News, Rats, Eat, Ganja, Chennai, Police, Accused, Acquitted, Rats eat up 22kg of ganja in Chennai police store, two accused walk free.