Director | മണ്ണിന്റെയും പച്ച മനുഷ്യരുടെയും കഥ പറഞ്ഞ കണ്ണൂരിന്റെ ചലച്ചിതകാരന് കൈനിറയെ പുരസ്‌കാരം

 


കണ്ണൂര്‍: (www.kvartha.com) മണ്ണിന്റെ കഥ പറഞ്ഞ കണ്ണൂരിന്റെ ചലച്ചിത്രകാരന് അംഗികാരം. കോടതി പശ്ചാത്തലമാക്കി പച്ച മനുഷ്യരായ സാധാരണ മനുഷ്യരുടെ ജീവിത സങ്കടങ്ങള്‍ ഒപ്പിയെടുത്ത ചലച്ചിത്ര സംവിധായകന്‍ നാടിന് തന്നെ അഭിമാനമായി മാറി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയ്ക്ക് ലഭിച്ച അവാര്‍ഡുകള്‍ വടക്കെ മലബാറിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രമാണ്.

ശബ്ദമിശ്രണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, സ്വഭാവ നടന്‍, മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം അടക്കമാണ് 'ന്നാ താന്‍ കേസ് കൊട്' ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. ഏറ്റവും നല്ല തിരക്കഥയ്ക്കും രതീഷിന് പുരസ്‌കാരം ലഭിച്ചു.

മലയാള സിനിമാ രംഗത്തെത്തി ചുരുങ്ങിയ കാലത്തിനുളളില്‍ കഴിവുളള ശ്രദ്ധേയനായ യുവ സംവിധായകന്മാരില്‍ ഒരാളായി മാറിയ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പയ്യന്നൂര്‍ സ്വദേശിയാണ്. ആരുടേയും സംവിധാന സഹായി ആകാതെ സ്വയം ആര്‍ജിച്ചെടുത്ത കഴിവു കൊണ്ട് മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തിത്വമാണ് അദ്ദേഹം. വിത്യസ്തമായ പ്രമേയത്തിലൂടെ സിനിമാ ആസ്വാദകരെ അദ്ദേഹം തന്റെ നാമമാത്രമായ സിനിമകളിലൂടെ ഇതിനകം കയ്യിലെടുത്തു കഴിഞ്ഞു. സാമൂഹ്യ പ്രശ്നങ്ങള്‍ സിനിമയ്ക്ക് വിഷയമാക്കി.

2019 നവംബര്‍ എട്ടിന് പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലൂടെയാണ് സംവിധായകനും എഴുത്തുകാരനുമായ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നിരൂപക പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. 2019-ലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള സിനിമകളില്‍ ഒന്നായിരുന്നു. കൂടാതെ മികച്ച നവാഗത സംവിധായകന്‍ ഉള്‍പെടെ 2019-ലെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സിനിമ നേടി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ നേടുകയുണ്ടായി.

നിവിന്‍ പോളിയെ നായകനാക്കി അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കനകം കാമിനി കലഹം 2021 നവംബര്‍ 12 ന് ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലേക്ക് നേരിട്ട് റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച 'ന്നാ താന്‍ കേസ് കോട്' 2022 ഓഗസ്റ്റ് 11നാണ് പുറത്തിറങ്ങിയത്. നര്‍മത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശം നല്‍കിയ സിനിമ പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും വാണിജ്യ വിജയം നേടുകയും ചെയ്യുകയുണ്ടായി.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് നായകനായ മദനോത്സവവും പുറത്തിറങ്ങുകയുണ്ടായി.

ഇരുപത് വര്‍ഷത്തോളമായി സിനിമാരംഗത്തെ സജീവ സാന്നിധ്യമായ രതീഷ് ബാലകൃഷണന്‍ പയ്യന്നൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള മഹാദേവ ഗ്രാമം സ്വദേശിയാണ്. ബോളിവുഡില്‍ കെയു മോഹനന്റെ കൂടെ നിരവധി വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്ന് വന്നത്.

ന്നാ താന്‍ കേസ് കൊട് എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ എന്ന സിനിമ സ്വന്തം ഗ്രാമത്തില്‍ വെച്ച് തന്നെ ഷൂട് ചെയ്യുകയാണ് 43 കാരനായ രതീഷ് ബാലകൃഷ്ണന്‍. സിനിമാ കലാസംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ധനേഷ് ബാലകൃഷ്ണന്‍ ഏക സഹോദരനാണ്. ഭാര്യ: ദിവ്യ. ഏകമകള്‍ വരദക്ഷിണ.

Director | മണ്ണിന്റെയും പച്ച മനുഷ്യരുടെയും കഥ പറഞ്ഞ കണ്ണൂരിന്റെ ചലച്ചിതകാരന് കൈനിറയെ പുരസ്‌കാരം

പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ പരേതരായ വികെ ബാലകൃഷ്ണ പൊതുവാളുടെയും യുകെ നാരായണി അമ്മയുടെയും മകനാണ്. വടക്കെ മലബാറിന്റെ മണ്ണിലേക്ക് മലയാള സിനിമയെ പറിച്ചുനട്ട സംവിധായകരിലൊരാളാണ് രതീഷ് പൊതുവാള്‍.

Keywords:  Ratheesh Balakrishna Poduval in state award glow, Kannur, News, Cinema, Award, Director, Payyanur, Kunchacko Boban, Temple, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia