Cyber Crime | അജ്ഞാത നമ്പറിൽ നിന്ന് വന്ന വാട്സ്ആപ് കോൾ എടുത്ത എംഎൽഎയ്ക്ക് കിട്ടിയത് മുട്ടൻ പണി! 'പിന്നാലെ മോർഫ് ചെയ്‌ത നഗ്‌ന വീഡിയോയും ഭീഷണിയും പണം തട്ടലും'; ഒടുവിൽ സൈബർ തട്ടിപ്പുകാരെ പൊക്കി പൊലീസ്; പിടിയിലായാവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവർ

 


തേനി: (www.kvartha.com) വാട്‌സ്ആപ് വീഡിയോ കോൾ വിളിച്ച് പകർത്തിയ ദൃശ്യങ്ങൾ മോർഫ് ചെയ്ത് എംഎൽഎയിൽ നിന്നും പണം തട്ടിയെന്ന കേസിൽ മൂന്നുപേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്താനിലെ ആൽവാറിന് സമീപം ഗോവിന്ദ്ഗഡിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. മുഖ്യ സൂത്രധാരൻ അർശാദ് ഖാൻ (38) ഉൾപെടെ മൂന്ന് പേരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ രണ്ടുപേർ പ്രായ പൂർത്തിയാകാത്തവരാണ്.

Cyber Crime | അജ്ഞാത നമ്പറിൽ നിന്ന് വന്ന വാട്സ്ആപ് കോൾ എടുത്ത എംഎൽഎയ്ക്ക് കിട്ടിയത് മുട്ടൻ പണി! 'പിന്നാലെ മോർഫ് ചെയ്‌ത നഗ്‌ന വീഡിയോയും ഭീഷണിയും പണം തട്ടലും'; ഒടുവിൽ സൈബർ തട്ടിപ്പുകാരെ പൊക്കി പൊലീസ്; പിടിയിലായാവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവർ

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം എംഎൽഎയായ ശരവണകുമാറിൽ നിന്നാണ് സംഘം ഭീക്ഷിണിപ്പെടുത്തി പണം തട്ടിയത്. ഇദ്ദേഹത്തിന്റെ വാട്‌സ്ആപ് നമ്പരിൽ ജൂലൈ ഒന്നിന് രാത്രിയിൽ വീഡിയോ കോൾ എത്തിയത്. മണ്ഡലത്തിലുള്ള ആരോ ആണെന്ന് കരുതി എംഎൽഎ ഫോൺ എടുത്തു. എന്നാൽ മറുവശത്ത് പ്രതികരണമുണ്ടായില്ല. അതിനാൽ കോൾ കട് ചെയ്തു.

അല്പസമയത്തിനു ശേഷം എംഎൽഎയുടെ നമ്പരിൽ ഒരു വീഡിയോ സന്ദേശം ലഭിച്ചു. വിവസ്ത്രയായി നിൽക്കുന്ന സ്ത്രീയുമായി വീഡിയോ ചാറ്റിംങ് നടത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. പിന്നാലെ ചിലർ എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നല്കിയില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞു. ഇതോടെ ഭയന്ന ശരവണകുമാർ ഇവർ ആവശ്യപ്പെട്ടതു പ്രകാരം ജൂലൈ മൂന്നിനും എട്ടിനും 5000 രൂപ വീതം തട്ടിപ്പുകാർ നല്കിയ ഗൂഗിൾ പേ നമ്പരിൽ ഇട്ടു നല്കി.

ഏതാനും ദിവസത്തിന് ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് സംഘം ഭീഷണി തുടർന്നതോടെ എംഎൽഎ തേനി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രവീൺ ഉമേഷ് ഡോംഗരെയ്ക്ക്ക്ക് പരാതി നൽകുകയായിരുന്നു. എംഎൽഎയുടെ പരാതി തേനി സൈബർ ക്രൈം പൊലീസിന് എസ് പി കൈമാറി. ഇവർ നടത്തിയ അന്വേഷണത്തിൽ പണം കൈമാറിയ ഗൂഗിൾ പേ നമ്പർ മേഘാലയയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഈ ഫോൺ നമ്പർ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ ഒരു ബാങ്കിൽ നിന്നും അകൗണ്ട് എടുത്തതിന് ശേഷമായിരുന്നു തട്ടിപ്പ്. വിശദമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ രാജസ്താനിലുണ്ടെന്ന് സ്ഥിരീകരിച്ചു.

തേനി സൈബർ ക്രൈം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രാജസ്താനിലെത്തി ലോകൽ പൊലീസിന്റെ സഹായത്തോടെ തട്ടിപ്പുകാരെ പിടികൂടിയത്. പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തേനിയിൽ എത്തിച്ചു. അറസ്റ്റിലായ അർശാദ് ഖാൻ നേരത്തെ തന്നെ എടിഎം കാർഡ് തട്ടിപ്പ് ഉൾപെടെയുള്ള സൈബർ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ്. ഇവർ കൂടുതൽപേരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്'.

Keywords: News, National, Theni, Cyber Crime, MLA, Saravana Kumar, Tamil Nadu, Investigation,   Rajasthan man held for extorting money from MLA using fake video in TN.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia