Train | ഒടുവില്‍ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് പച്ചക്കൊടി കാട്ടി റെയില്‍വെ; രാമേശ്വരത്തേക്ക് പുതിയ തീവണ്ടി; യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും

 


ന്യൂഡെല്‍ഹി: (www.kvartha.com) ഒടുവില്‍ കേരളത്തിലെ തീവണ്ടിയാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് റെയില്‍വെ ടൈംടേബിള്‍ കമിറ്റിയുടെ പച്ചക്കൊടി. പാസന്‍ജര്‍ അമ് നിറ്റീസ് കമിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്.

മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ തീവണ്ടി അനുവദിക്കണമെന്നും തിരുവനന്തപുരത്തുനിന്ന് മധുരയ്ക്കുള്ള അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാനും ചൊവ്വാഴ്ച സെകന്തരബാദില്‍ ചേര്‍ന്ന റെയില്‍വെ ടൈംടേബിള്‍ കമിറ്റി റെയില്‍വേ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു.

മലബാറില്‍നിന്ന് ബെംഗ്ലൂറിലേക്ക് ഒരു തീവണ്ടികൂടി അനുവദിക്കണമെന്ന ആവശ്യത്തിനും പരിഹാരമായി. ഇതിന്റെ ഭാഗമായി നിലവിലുള്ള യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ കമിറ്റി ശുപാര്‍ശ ചെയ്തു.

തീര്‍ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ രാമേശ്വരത്തേക്ക് കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കണമെന്ന് പികെ കൃഷ്ണദാസ് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോടിക്ക് നിവേദനം നല്‍കിയിരുന്നു.

Train | ഒടുവില്‍ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് പച്ചക്കൊടി കാട്ടി റെയില്‍വെ; രാമേശ്വരത്തേക്ക് പുതിയ തീവണ്ടി; യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും

രാമേശ്വരത്തേക്ക് നേരിട്ട് തീവണ്ടിയില്ല എന്ന ദീര്‍ഘകാല പ്രശ്നമാണ് ടൈംടേബിള്‍ കമിറ്റിയുടെ ശുപാര്‍ശയോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിയാല്‍ മാത്രമേ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാമേശ്വരത്തേക്ക് തീവണ്ടി യാത്രക്ക് സൗകര്യമുണ്ടായിരുന്നുള്ളൂ. എല്ലാ ദിവസങ്ങളിലും ട്രെയിന്‍ സൗകര്യം ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു.

വടക്കേ മലബാറില്‍നിന്ന് ബെംഗ്ലൂറിലേക്ക് കൂടുതല്‍ തീവണ്ടി വേണമെന്ന ആവശ്യവും ദീര്‍ഘകാലമായി ഉയരുന്നുണ്ട്. കണ്ണൂര്‍ വരെയുള്ള യശ്വന്ത് പൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ ഈ ആവശ്യത്തിനും ഒരു പരിധിവരെ പരിഹാരമാവും.

Keywords:  Railway timetable committee recommended new trains for passengers from Kerala, New Delhi, News, Pilgrims, Railway Timetable Committee Recommended New Trains, Passengers, Rameswaram, PK Krishna Das, Travel, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia