Rahul Gandhi | 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ അപീലുമായി സുപ്രീം കോടതിയെ സമീപിച്ച് രാഹുല്‍ ഗാന്ധി
Jul 15, 2023, 18:20 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ അപീലുമായി സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുറ്റക്കാരനെന്നു വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത് ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് മേല്‍ കോടതിയെ സമീപിച്ചത്.
കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുലിന് എംപി സ്ഥാനം നഷ്ടമായിരുന്നു. 2019 ഏപ്രിലില്‍ കര്‍ണാടക കോലാറിലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍, 'മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്ന് പേരുള്ളത് എന്തുകൊണ്ട്' എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് കേസ്. ബിജെപി ഗുജറാത് എംഎല്‍എ പൂര്‍ണേശ് മോദിയാണ് ഇതുസംബന്ധിച്ച് സൂറത് കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാര്‍ച് 23ന് കേസില്‍ സൂറത് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവും പിഴയും വിധിക്കുകയായിരുന്നു.
പിന്നാലെ രാഹുലിന്റെ ലോക് സഭാംഗത്വം നഷ്ടമായി. ഇതിനെതിരായ അപീല്‍ നല്‍കിയതിന് പുറമെ, ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയേയും ഹൈകോടതിയേയും രാഹുല്‍ ഗാന്ധി സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.
പിന്നാലെ രാഹുലിന്റെ ലോക് സഭാംഗത്വം നഷ്ടമായി. ഇതിനെതിരായ അപീല്‍ നല്‍കിയതിന് പുറമെ, ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയേയും ഹൈകോടതിയേയും രാഹുല്‍ ഗാന്ധി സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.
Keywords: Rahul Gandhi Goes To Supreme Court For Relief In 'Modi Surname' Case, New Delhi, News, Politics, Congress Leader, Rahul Gandhi, Supreme Court, Appeal, Surat Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.