ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തിലെ കുറിച്യ സമുദായത്തില്‍ നിന്നുള്ള ക്രികറ്റ് ഓള്‍റൗന്‍ഡര്‍ മിന്നുമണിയുടെ പേരില്‍ ഒരു പൊന്‍തൂവല്‍കൂടി ചേര്‍ക്കപ്പെട്ടു. ബംഗ്ലാദേശിനെതിരായ വനിതാ ടി20 പരമ്പരയ്ക്കുള്ള ഇന്‍ഡ്യന്‍ ടീമിലെ ഏക മലയാളിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കയാണ് വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ മിന്നുമണി എന്ന 24കാരി.
ഈ നേട്ടം സ്വന്തമാക്കിയതിലൂടെ ചരിത്രം സൃഷ്ടിച്ച മിന്നുമണിക്ക് അഭിനന്ദനവുമായി എത്തിയിരിക്കയാണ് മുന്‍ വയനാട് എം പി രാഹുല്‍ഗാന്ധി. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കൂടാതെ മറ്റ് പല നേതാക്കളും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് വനിതാ പ്രീമിയര്‍ ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കേരള വനിതാ താരം എന്ന ചരിത്രനേട്ടം മിന്നുമണി സ്വന്തമാക്കിയത്. അതിന് പിന്നാലെയാണ് ഈ നേട്ടം കൂടി മിന്നുമണിയെ തേടിയെത്തിയിരിക്കുന്നത്.
മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്‍ഡ്യ ബംഗ്ലാദേശിനെതിരെ കളിക്കുന്നത്. മിര്‍പൂരിലാണ് മത്സരങ്ങള്‍. ഈമാസം ഒമ്പതിന് ആദ്യ ട്വന്റി20 മത്സരം നടക്കും.
വയനാട്ടില്‍ നിന്നുള്ള ഈ ചാംപ്യന്റെ എല്ലാ ഭാവി പ്രയത്‌നങ്ങള്‍ക്കും എന്റെ ആശംസകള്‍. അവള്‍ മികച്ച പ്രകടനം നടത്തി ഈ ട്രോഫി ഞങ്ങള്‍ക്ക് നേടിത്തരട്ടെ! എന്നാണ് രാഹുല്‍ ഗാന്ധി തന്റെ പോസ്റ്റില്‍ പറയുന്നത്.
Keywords: Rahul Gandhi congratulated Minnu Mani, New Delhi, News, Rahul Gandhi, Minnu Mani, All Rounder, Wayanad Tribal Girl, Three T20, Face Book, National.