Protest | 'കാണാതായ 5 വയസുകാരിയെ കണ്ടെത്താനായില്ല, 90 വയസ് പിന്നിട്ടയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നു'; ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം; സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനം ശക്തമായി

 


കോഴിക്കോട്: (www.kvartha.com) മുന്‍ നക്സലൈറ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം. സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനം ശക്തമായി. 94 കാരനായ ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 2016 ല്‍ നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡികല്‍ കോളജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റുണ്ടായത്.
     
Protest | 'കാണാതായ 5 വയസുകാരിയെ കണ്ടെത്താനായില്ല, 90 വയസ് പിന്നിട്ടയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നു'; ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം; സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനം ശക്തമായി

കേസില്‍ പലതവണ നോടീസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കുന്നമംഗലം കോടതി ജാമ്യം അനുവദിച്ചെങ്കിലും രേഖകളില്‍ ഒപ്പിടാന്‍ അദ്ദേഹം തയ്യാറായതുമില്ല. തീരുമാനമെടുക്കാന്‍ കോടതി കൂടുതല്‍ സമയം നല്‍കുകയും പൊലീസ് ഉള്‍പെടെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും അദ്ദേഹം പിന്മാറിയില്ല. ഭരണകൂടത്തോടുള്ള പ്രതിഷേധം കൊണ്ടാണ് ജാമ്യം സ്വീകരിക്കാത്തതെന്നായിരുന്നു ഗ്രോവാസുവിന്റ പ്രതികരണം. ഇതോടെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പൊലീസിന്റെ അനീതിക്കെതിരെ ഗ്രോവാസു ജാമ്യത്തിലിറങ്ങി പോരാടണമെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് നടന്ന പ്രതിഷേധം മനുഷ്യവകാശ പ്രവര്‍ത്തകനായ അഡ്വ. പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു. അന്യായമായി ചുമത്തിയ കേസ് പിന്‍വലിച്ച് ഗ്രോവാസുവിനെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രോ വാസുവിനെ തടവറയിലാക്കിയത് സര്‍ക്കാരിന് മുന്നില്‍ ഉത്തരമില്ലാത്ത മനുഷ്യവകാശ പ്രശ്‌നമായി മാറുമെന്നും പൗരന്‍ പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനം ശക്തമാണ്. ഈ 90 വയസ് പിന്നിട്ടയാളെ റിമാന്‍ഡ് ചെയ്തത് എന്തിനെന്ന് നെറ്റിസെന്‍സ് ചോദിക്കുന്നു. 'കാണാതായ അഞ്ച് വയസുകാരിയെ കണ്ടെത്താനായില്ല, 90 വയസ് പിന്നിട്ടയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നു' എന്നായിരുന്നു ഒരു പ്രതികരണം. ഗ്രോ വാസുവിനെതിരായ കേസ് റദ്ദാക്കാന്‍ സര്‍കാര്‍ തയ്യാറാവണമെന്ന് മാധ്യമ പ്രവര്‍ത്തക കെ കെ ശാഹിന ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ് എന്ന് ഇടതുപക്ഷ സര്‍കാര്‍ മനസിലാക്കണം. പ്രതിഷേധിച്ചാല്‍ നിയമപ്രകാരം കേസെടുക്കുമെന്നതൊക്കെ ശരി തന്നെ. അത്തരം കേസുകള്‍ റദ്ദാക്കുക എന്നതാണ് പൊളിറ്റികല്‍ വില്‍ ഉള്ള ഒരു സര്‍കാരിന്റെ ഉത്തരവാദിത്തം. ഗ്രോ വാസുവിന് എതിരായ കേസ് മാത്രമല്ല. പ്രതിഷേധപ്രകടനങ്ങളുടെ ഭാഗമായി വരുന്ന ഗൗരവ സ്വഭാവം ഇല്ലാത്ത എല്ലാ കേസുകളും സര്‍കാര്‍ പിന്‍വലിക്കണം. രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ചെറുപ്പക്കാര്‍ക്ക് കോടതി കയറിയിറങ്ങി നടക്കേണ്ടി വരുന്നത് ലജ്ജാകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Gro Vasu, Police, Arrest, Kozhikode News, Kerala News, Kerala Police, Missing Girl, Protest, Protest against the police action of arresting Gro Vasu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia