Follow KVARTHA on Google news Follow Us!
ad

Producer Arrested | സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി യുവനടിയില്‍ നിന്ന് 27 ലക്ഷം തട്ടിയെടുത്തെന്ന് പരാതി; നിര്‍മാതാവ് അറസ്റ്റില്‍

'പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഫോണിലൂടെ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചു' Producer, Arrested, Money Extorted, Actress, Kochi
കൊച്ചി: (www.kvartha.com) തമിഴ് സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിനിമ നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കീഴുപറമ്പ് ഗ്രാമ പഞ്ചായത് പരിധിയിലെ എം കെ ശക്കീറിനെ(46)യാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നായികയാക്കാമെന്ന് പറഞ്ഞ് കടമായി കൈപ്പറ്റിയ പണമാണ് പിന്നീട് തിരിച്ച് നല്‍കാതെ നടിയെ പറ്റിച്ചത്. നിര്‍മാതാവായ പ്രതി തൃക്കാക്കര സ്വദേശിയായ യുവ നടിയെ നായികയാക്കി 'രാവണാസുരന്‍' എന്ന തമിഴ് സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. 

ചിത്രത്തിന്റെ ഷൂടിങ് ആരംഭിച്ച് കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം സാമ്പത്തിക പ്രയാസമുണ്ടെന്നും അതു മൂലം ഷൂടിങ് നിര്‍ത്തേണ്ടി വരുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഷൂടിങ് മുടങ്ങാതിരിക്കാന്‍ നാല് മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് കരാര്‍ എഴുതി പല തവണകളിലായി 27 ലക്ഷം രൂപ യുവതി ഇയാള്‍ക്ക് നല്‍കി. വൈകാതെ നടിയെ ഈ സിനിമയില്‍നിന്ന് ഒഴിവാക്കി. 

ഇതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പ്രതി ആദ്യം നാല് ചെകുകള്‍ നല്‍കിയെങ്കിലും പണമില്ലാതെ മടങ്ങി. മാത്രമല്ല ഷൂടിങ് ആരംഭിക്കാതിരിക്കുകയും കരാര്‍ കാലാവധി കഴിയുകയും ചെയ്തപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ പ്രതി ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തുവെന്നാണ് പരാതി.

News, Kerala, Kerala-News, News-Malayalam, Producer, Arrested, Money Extorted, Actress, Local News, Regional News, Police, Cpomplaint, Case, Producer arrested on Rs. 27 lakh extorted from young actress.


Keywords: News, Kerala, Kerala-News, News-Malayalam, Producer, Arrested, Money Extorted, Actress, Local News, Regional News, Police, Cpomplaint, Case, Producer arrested on Rs. 27 lakh extorted from young actress.

Post a Comment