Dead | '5 വയസ്സുള്ള മകളുമായി പുഴയിലേക്ക് ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു'; കുഞ്ഞിന് വേണ്ടി നടത്തിയ തിരച്ചില്‍ വിഫലം

 


ADVERTISEMENT

വയനാട്: (www.kvartha.com) അഞ്ചു വയസ്സുള്ള മകളുമായി പുഴയിലേക്ക് ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചതായി പൊലീസ്. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) ആണ് മരിച്ചത്. പുഴയില്‍ കാണാതായ മകള്‍ ദക്ഷയ്ക്കായുള്ള തിരച്ചില്‍ വിഫലമായി. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

നാലുമാസം ഗര്‍ഭിണിയായ ദര്‍ശന വിഷം കഴിച്ചശേഷം മകളുമായി വെണ്ണിയോട് പുഴയ്ക്കു കുറുകെ പാത്തിക്കല്‍ കടവിലുള്ള നടപ്പാലത്തില്‍നിന്നു താഴേക്കു ചാടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ദര്‍ശനയുടെ മരണം. യുവതിയും കുഞ്ഞും പുഴയില്‍ ചാടിയത് കണ്ടയാള്‍ അറിയിച്ചതിനെ തുടര്‍ന്ന്, സമീപത്തെ തോട്ടത്തില്‍ പണിയെടുത്തു കൊണ്ടിരുന്ന നിഖില്‍ എന്ന യുവാവു പുഴയില്‍ ചാടി ദര്‍ശനയെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

ഉടന്‍ തന്നെ കല്‍പറ്റയിലെ ഗവ. ജെനറല്‍ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. പാലത്തിനു സമീപം ചെരിപ്പും കുടയും വച്ചാണ് ദര്‍ശന കുഞ്ഞുമായി പുഴയിലേക്ക് ചാടിയത്.

Dead | '5 വയസ്സുള്ള മകളുമായി പുഴയിലേക്ക് ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു'; കുഞ്ഞിന് വേണ്ടി നടത്തിയ തിരച്ചില്‍ വിഫലം

ദക്ഷയ്ക്കായി വ്യാഴാഴ്ച മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കമ്പളക്കാട് സിഐ കെ അജീഷിന്റെ നേതൃത്വത്തില്‍ പൊലീസും കല്‍പറ്റയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും എന്‍ഡിആര്‍എഫ് സംഘവും എത്തിയിരുന്നു. സിഐ പുഴയിലിറങ്ങി തിരച്ചിലിന് നേതൃത്വം നല്‍കി. തിരച്ചില്‍ ശനിയാഴ്ചയും തുടരും.

Keywords:  Pregnant woman drowned in River, Kannur, News, Pregnant Woman, Drowned, Hospitalized, Daughter, Missing, Daksha, Darshana, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia