Mayor | കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി മുസ്‌ലിം ലീഗിന് കൈമാറും; മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവിൽ ധാരണയായി
Jul 3, 2023, 17:25 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രമ്യമായി പരിഹരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തിൽ കോണ്‍ഗ്രസ്, ലീഗ് സംസ്ഥാന നേതൃത്വം ഈ കാര്യത്തില്‍ തീരുമാനമെടുക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം പങ്കിടാന്‍ തന്നെയാണ് തീരുമാനമെന്നും ഈ കാര്യത്തില്‍ തര്‍ക്കങ്ങളില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംഘടനാപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കെപിസിസി അധ്യക്ഷനാണ്. അദ്ദേഹത്തിന്റെ ജില്ലയിലെ വിഷയമായതു കൊണ്ടുതന്നെ മറ്റു കാര്യങ്ങള്‍ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനിക്കും. സംസ്ഥാനത്ത് എവിടെയും സ്ഥാനങ്ങള്‍ പങ്കിടുന്നതില്‍ കോണ്‍ഗ്രസ് - മുസ്ലിം ലീഗ് തര്‍ക്കങ്ങളില്ല. അതുകൊണ്ടു തന്നെ കണ്ണുരിലും അതുണ്ടാവില്ലെന്നും സതീശന്‍ പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷനിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടുവെന്ന് മുസ്ലിം ലീഗ് നേതാവ് സി മമ്മൂട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്‌ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ കരീം ചേലേരി, സി സമീര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആദ്യമൂന്നുവര്‍ഷം കോണ്‍ഗ്രസിനും അവസാനത്തെ രണ്ടുവര്‍ഷം ലീഗിനും മേയര്‍ പദവി കൈമാറുന്നതിനാണ് ധാരണയായതെന്നാണ് സൂചന.
Keywords: News, Kannur, Kerala, Kannur Corporation, V D Satheesan, K Sudhakaran, Politics, Muslim League, Congress, Post of Kannur Corporation Mayor will be handed over to Muslim League.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.