Criticism | ചേപ്പറമ്പിലെ അശ്വന്തിന്റെ അപകടമരണം ഞെട്ടിക്കുന്നത്, ടിപര്‍ ലോറികളുടെ അമിതവേഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും റവന്യൂ അധികൃതര്‍ക്കും കത്തുനല്‍കി സജീവ് ജോസഫ് എംഎല്‍എ

 


കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നും സര്‍വീസ് നടത്തുന്ന ടിപര്‍ ലോറികള്‍ അമിത വേഗത അവസാനിപ്പിക്കണമെന്ന് സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ശ്രീകണ്ഠാപുരം ചേപ്പറമ്പിലെ പ്ലസ് ടു വിദ്യാര്‍ഥി അശ്വന്തിന്റെ അപകടമരണം ഞെട്ടിക്കുന്നതാണ്. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും പാലുമായി പാല്‍ സൊസൈറ്റിയിലേക്ക് പോയ അശ്വന്തിന്റെ അപകട മരണം നാടിനെ ആകെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.

വീടിന് തൊട്ടടുത്താണ് റോഡില്‍ അതിദാരുണമായി സ്‌കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. അതിരാവിലെ മുതലുള്ള ടിപര്‍ ലോറികളുടെ അമിതവേഗം കാരണം മലയോര മേഖലയുടെ ഗ്രാമീണ റോഡുകളില്‍ പോലും അപകടങ്ങള്‍ നിരന്തരമുണ്ടാവുന്നു.

ധാരാളം കരിങ്കല്‍ ക്വാറികളും ചെങ്കല്‍പ്പണകളുമുള്ള മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ ടിപര്‍ ലോറികളുടെ മത്സര ഓട്ടം സ്ഥിരം കാഴ്ചയാണ്. ലോറികളുടെ അമിതവേഗം നിയന്ത്രിക്കാനാവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സജീവ് ജോസഫ് എംഎല്‍എ ജില്ലാ കലക്ടര്‍ക്കും റവന്യൂ അധികൃതര്‍ക്കും കത്തുനല്‍കി.

Criticism | ചേപ്പറമ്പിലെ അശ്വന്തിന്റെ അപകടമരണം ഞെട്ടിക്കുന്നത്, ടിപര്‍ ലോറികളുടെ അമിതവേഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും റവന്യൂ അധികൃതര്‍ക്കും കത്തുനല്‍കി സജീവ് ജോസഫ് എംഎല്‍എ


Keywords:  News, Kerala, Kerala-News, News-Malayalam, Plus Two, Student, Ashwanth Death, Sajeev Joseph, MLA, Tipper Lorry, Plus two student Ashwanth death; Sajeev Joseph MLA criticise tipper lorry.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia