MSF protest | 'പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണം'; എം എസ് എഫ് രാപകല്‍ സമരം തുടങ്ങി

 


കണ്ണൂര്‍: (www.kvartha.com) മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് പ്രഖ്യാപിച്ച രാപകല്‍ സമരം ആരംഭിച്ചു. കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ആരംഭിച്ച സമരം മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി വിജയശതമാനം വര്‍ധിക്കുന്നതിനനുസരിച്ച് ക്ലാസുകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറക്കുന്ന സമീപനമാണ് സര്‍കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
            
MSF protest | 'പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണം'; എം എസ് എഫ് രാപകല്‍ സമരം തുടങ്ങി

മണ്ഡലാടിസ്ഥാനത്തില്‍ പുതിയ ബാചുകള്‍ അനുവദിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീര്‍ പുറത്തില്‍ അധ്യക്ഷനായി. സംസ്ഥാന ജെനറല്‍ സെക്രടറി സി കെ നജാഫ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ശ ജീര്‍ ഇഖ്ബാല്‍, ജില്ലാ ജെനറല്‍ സെക്രടറി ഒ കെ ജാസിര്‍, ട്രഷറര്‍ സ്വാദിഖ് പാറാട് എന്നിവര്‍ സംസാരിച്ചു. കെ പി റംശാദ്, ശഹബാസ് തലശ്ശേരി, എം കെ സുഹൈല്‍, നഹല സഹീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

         
MSF protest | 'പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണം'; എം എസ് എഫ് രാപകല്‍ സമരം തുടങ്ങി

Keywords: MSF, Plus One, Education, Malayalam News, Kerala News, Kannur News, Protest, Plus One seat issue: MSF protest begins.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia