Follow KVARTHA on Google news Follow Us!
ad

Nitin Gadkari | '15 രൂപയ്ക്ക് പെട്രോള്‍'; ഇന്ധനവിലക്കയറ്റം ഇല്ലാതാക്കാനുള്ള മാര്‍ഗം പങ്കുവച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ് കരി

രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാമെന്നും അഭിപ്രായം Petrol Will Be Sold At ₹ 15 Per Litre, Minister Nitin Gadkari, Farmers, Vehicles, National News
ജയ്പുര്‍: (www.kvartha.com) അനുദിനം വര്‍ധിക്കുന്ന ഇന്ധനവിലക്കയറ്റം സാധാരണക്കാരുടെ നടുവൊടിക്കുകയാണ്. ഈ അവസരത്തില്‍ ഇന്ധനവിലക്കയറ്റം ഇല്ലാതാക്കാനുള്ള മാര്‍ഗം പങ്കുവച്ച് രംഗത്തെത്തിയിരിക്കയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ് കരി. ലിറ്ററിന് 15 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതിയാണ് മന്ത്രി മുന്നോട്ടുവച്ചത്. ഇതിലൂടെ രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാമെന്നും അദ്ദേഹം പറയുന്നു.

ഗഡ് കരിയുടെ വാക്കുകള്‍:


കര്‍ഷകരെ അന്നദാതാക്കള്‍ മാത്രമായിട്ടല്ല ഈ സര്‍കാര്‍ കാണുന്നത്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ച് എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങിയാല്‍ അവരെ ഊര്‍ജദാതാക്കള്‍ കൂടിയായി മാറ്റാമെന്നാണ് സര്‍കാരിന്റെ മനോഭാവം. വാഹനങ്ങളില്‍ ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാല്‍, പെട്രോള്‍ ലിറ്ററിന് 15 രൂപയ്ക്കു ലഭ്യമാകും. ജനങ്ങള്‍ക്കെല്ലാം അതിന്റെ നേട്ടമുണ്ടാകും- രാജസ്താനിലെ പ്രതാപ് ഗഡിലെ റാലിയിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്.

പഞ്ചസാര പുളിപ്പിച്ച് തയാറാക്കുന്ന പ്രകൃതിദത്ത ഇന്ധനമാണ് ഇഥൈല്‍ ആല്‍കഹോള്‍ അഥവാ എഥനോള്‍. കരിമ്പില്‍നിന്ന് പഞ്ചസാര വേര്‍തിരിച്ചെടുത്താണ് ഇത് ഉല്‍പാദിപ്പിക്കുക. ചോളം പോലുള്ള മറ്റു ഭക്ഷ്യധാന്യങ്ങളും ഉപയോഗിക്കാം. ഇത്തരത്തില്‍ മിശ്രിത ഇന്ധനം ഉപയോഗിക്കുമ്പോള്‍ പരിസ്ഥിതി മലിനീകരണം മാത്രമല്ല, ഇന്ധന ഇറക്കുമതിയും കുറയുമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. ഇറക്കുമതിക്കായും മറ്റും ചിലവാകുന്ന 16 ലക്ഷം കോടി രൂപ കര്‍ഷകരുടെ ഭവനങ്ങളിലേക്ക് എത്തുമെന്നും മന്ത്രി വിശദീകരിച്ചു.

രാജസ്താനില്‍, 5600 കോടിയുടെ 11 ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനവും, 3775 കോടി ചിലവിട്ട് നിര്‍മിച്ച, 219 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, നാലു ദേശീയപാതകളുടെ ഉദ് ഘാടനവും ഗഡ് കരി നിര്‍വഹിച്ചു.

'Petrol Will Be Sold At ₹ 15 Per Litre If...': What Minister Nitin Gadkari Said, Jaipur, News, Politics, Petrol Will Be Sold At ₹ 15 Per Litre, Minister Nitin Gadkari, Farmers, Media, Report, Vehicles, National


Keywords: 'Petrol Will Be Sold At ₹ 15 Per Litre If...': What Minister Nitin Gadkari Said, Jaipur, News, Politics, Petrol Will Be Sold At ₹ 15 Per Litre, Minister Nitin Gadkari, Farmers, Media, Report, Vehicles, National.

Post a Comment