Ma'dani | പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി വീണ്ടും കേരളത്തിലെത്തി; തിരുവനന്തപുരത്ത് നിന്ന് റോഡ് മാര്‍ഗം കരുനാഗപ്പള്ളിയിലേക്ക് പോയി

 


കൊല്ലം: (www.kvartha.com) സുപ്രീം കോടതി അനുമതിയെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി വീണ്ടും കേരളത്തിലെത്തി. ബെംഗ്ലൂറില്‍ നിന്നു വിമാനമാഗം തിരുവനന്തപുരത്ത് എത്തിയ മഅ്ദനി, അവിടെനിന്നും റോഡ് മാര്‍ഗമാണ് കരുനാഗപ്പള്ളിയിലേക്ക് പോയത്. ഭാര്യ സൂഫിയ മഅ്ദനി, മക്കള്‍, സഹായികള്‍ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ട്.

അന്‍വാര്‍ശേരിയിലെ വസതിയില്‍ കഴിയുന്ന രോഗബാധിതനായ പിതാവ് അബ്ദുല്‍ സമദിനെ സന്ദര്‍ശിക്കും. പിതാവിന്റെ കൂടെ ഏതാനും ദിവസം ചിലവഴിച്ചതിനുശേഷം ചികിത്സയ്ക്കായി എറണാകുളത്തേക്കു പോകാനാണു തീരുമാനം. 15 ദിവസത്തിലൊരിക്കല്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ റിപോര്‍ട് ചെയ്യണമെന്നു വ്യവസ്ഥയുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും. ബെംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതോടെയാണ് കേരളത്തിലെത്തിയത്. റോഡ് മാര്‍ഗം ഐസിയു ആംബുലന്‍സിലാണ് അന്‍വാര്‍ശേരിയിലേക്കുള്ള യാത്ര.

Ma'dani | പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി വീണ്ടും കേരളത്തിലെത്തി; തിരുവനന്തപുരത്ത് നിന്ന് റോഡ് മാര്‍ഗം കരുനാഗപ്പള്ളിയിലേക്ക് പോയി

ഏപ്രിലില്‍ രണ്ടരമാസം കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയെങ്കിലും സുരക്ഷയ്ക്കായി കര്‍ണാടക പൊലീസ് 51 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യാത്ര നീളുകയായിരുന്നു. പിന്നീട് 12 ദിവസത്തേക്കു കേരളത്തിലെത്തിയെങ്കിലും പ്രമേഹം ഉള്‍പെടെയുള്ള രോഗങ്ങള്‍ ഗുരുതരമായതോടെ എറണാകുളത്ത് ആശുപത്രിയിലായി.

തുടര്‍ന്ന്, പിതാവിനെ സന്ദര്‍ശിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ മഅ്ദനിയുടെ ആരോഗ്യ സ്ഥിതിയും കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതാണ് കേരളത്തിലേക്ക് വീണ്ടും വരാനുള്ള കാരണം.

Keywords:  PDP chairman Abdul Nasar Ma'dani back in Kollam after SC relaxes bail conditions, Kollam, News, Abdul Nasar Madani, Treatment, Hospital, Airport, Flight, Road, ICU Ambulance, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia