Shop Vandalized | വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്നതായി പരാതി; 'പയ്യന്നൂരില്‍ കട ആള്‍കൂട്ടം ചേര്‍ന്ന് അടിച്ചു തകര്‍ത്തു'

കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ കുട്ടികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്നെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആള്‍കൂട്ടം ചേര്‍ന്ന് കട അടിച്ചു തകര്‍ത്തതായി പരാതി. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് വ്യാഴാഴ്ച രാത്രിയോടെ ഒരു സംഘം ആളുകള്‍ തകര്‍ത്തത്. 

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്‍പെടെ മാരക സ്വഭാവമുള്ള ലഹരി വസ്തുക്കള്‍ കടയില്‍ വില്‍പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു. നേരത്തെ നഗരസഭയും എക്സൈസും ഇവിടെ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും, പിഴയടപ്പിക്കുകയും ചെയ്തിരുന്നു. 

Shop Vandalized | വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്നതായി പരാതി; 'പയ്യന്നൂരില്‍ കട ആള്‍കൂട്ടം ചേര്‍ന്ന് അടിച്ചു തകര്‍ത്തു'

കഴിഞ്ഞ ദിവസം എക്‌സൈസ് ഇവിടെനിന്ന് വീണ്ടും ലഹരിവസ്തു പിടിച്ചെടുത്തതിന് പിന്നാലെയാണ് കടക്ക് നേരെ ആക്രമണമുണ്ടായത്. കടകള്‍ കേന്ദ്രീകരിച്ച് ലഹരി മിഠായികളുടെ വില്‍പനയും കൂടിവരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.

Shop Vandalized | വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്നതായി പരാതി; 'പയ്യന്നൂരില്‍ കട ആള്‍കൂട്ടം ചേര്‍ന്ന് അടിച്ചു തകര്‍ത്തു'

Keywords:  News, Kerala, Kerala-News, Local-News, Regional-News, Payyannur, Locals, Vandalized, Shop, Sales, Drugs, Students, Payyannur: Locals vandalized shop to selling drugs among students.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia