Found Dead | പത്തനംതിട്ടയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) റാന്നി മോതിരവയലില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങത്തടത്തില്‍ ജോബിന്‍ (36) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ പിതാവും സുഹൃത്തായ മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. 
Aster_MIMS

പിതാവിനും സഹോദരനും ഒപ്പം ജോബിന്‍ ഞായറാഴ്ച (23.07.2023) രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന. മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കൊലപാതകം നടക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. ജോബിന്റെ സഹോദരന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Found Dead | പത്തനംതിട്ടയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍


Keywords: News, Kerala, Kerala-News, Local-News, Regional-News, Pathanamthitta, Youth, Found Dead, Home, Custody,  Pathanamthitta: Youth found dead at home. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia