Follow KVARTHA on Google news Follow Us!
ad

Attack | കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടതായി പരാതി; ആറന്‍മുള എസ്‌ഐയുടെ കൈ ഒടിഞ്ഞു

അടുത്ത ദിവസം സര്‍ജറി നടത്തും Pathanamthitta, Sub Inspector, Arm Broke, Youth, Attack, Aranmula
പത്തനംതിട്ട: (www.kvartha.com) ആറന്മുളയില്‍ മദ്യലഹരിയില്‍ ജില്ലാ ആശുപത്രിയില്‍ ബഹളംവെച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസിനെ ആക്രമിച്ചതായി പരാതി. കൈ ഒടിഞ്ഞ ആറന്മുള എസ്‌ഐ സജു ഏബ്രഹാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുന്താര്‍ സ്വദേശിയായ അഭിലാഷാണ് എസ്‌ഐയെ തളളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. 

ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ യുവാവ് മദ്യപിച്ച് ബഹളം വയ്ക്കുന്നെന്ന വിവരമറിഞ്ഞാണ് എസ്‌ഐ സ്ഥലത്തെത്തിയത്. അഭിലാഷിനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

എന്നാല്‍ സ്റ്റേഷനിലേക്കുളള പടികള്‍ കടക്കും മുന്‍പ് ഇയാള്‍ എസ്‌ഐയെ തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തൂണില്‍ ഇടിച്ചാണ് എസ്‌ഐയുടെ കൈ ഒടിഞ്ഞത്. അടുത്ത ദിവസം സര്‍ജറി നടത്തും.

News, Kerala, Kerala-News, Pathanamthitta-News, Pathanamthitta, Sub Inspector, Arm Broke, Youth, Attack, Aranmula, Pathanamthitta: Sub Inspector's arm injured after youth attack at Aranmula.



Keywords: News, Kerala, Kerala-News, Pathanamthitta-News, Pathanamthitta, Sub Inspector, Arm Broke, Youth, Attack, Aranmula, Pathanamthitta: Sub Inspector's arm injured after youth attack at Aranmula.

Post a Comment