Found Dead | കോന്നിയില്‍ ഹോടെലുടമയെ കെട്ടിടത്തിന് താഴെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) കോന്നിയില്‍ ഹോടെലുടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മങ്ങാരത്ത് മംഗലത്ത് അഭിലാഷ് (42) ആണ് മരിച്ചത്. റിപബ്ലികല്‍ സ്‌കൂളിന് സമീപം 'കൃഷ്ണ' എന്ന ഹോടെല്‍ നടത്തിവരുകയായിരുന്നു അഭിലാഷ്. ഇതിന്റെ മുകള്‍നിലയില്‍ തന്നെയാണ് താമസിച്ചിരുന്നത്. രാവിലെ 6.15നു അഭിലാഷിനെ ഈ കെട്ടിടത്തിനു താഴെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 
Aster mims 04/11/2022

ഞായറാഴ്ച (30.07.2023) രാത്രി കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണതാണെന്നാണ് നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിജെപി മുന്‍ ഏരിയ പ്രസിഡന്റായിരുന്നു അഭിലാഷ്. 

കോന്നി ഡിവൈഎസ്പി രാജപ്പന്‍ റാവുത്തരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരുകയാണ്.

Found Dead | കോന്നിയില്‍ ഹോടെലുടമയെ കെട്ടിടത്തിന് താഴെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി


Keywords:  News, Kerala, Kerala-News, Obituary, Obituary-News, Pathanamthitta, Hotel Owner, Found Dead, Konni, Pathanamthitta: Hotel Owner Found Dead at Konni.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script