Arrested | ബജ്‌റംഗ്ദൾ പ്രവർത്തകനെ ആക്രമിച്ചെന്ന കേസിൽ പാസ്റ്റർ ഉൾപെടെ 3 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) മതപരിവർത്തനത്തിനെതിരെ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പ്രാദേശിക ബജ്‌റംഗ്ദൾ ഭാരവാഹിയെ അക്രമിച്ചെന്ന കേസിൽ യുപിയിൽ പാസ്റ്റർ ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ കാക്രി ഗ്രാമത്തിൽ നിന്ന് ബഞ്ചാരിയയിലേക്ക് മടങ്ങുമ്പോൾ പാസ്റ്റർ അനിലും മറ്റുള്ളവരും ചേർന്ന് വടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ദിപാൻഷു ശ്രീവാസ്തവ എന്ന ദീപക് എന്നയാൾ നൻപാറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് പവിത്ര മോഹൻ ത്രിപാഠി പറഞ്ഞു.

Arrested | ബജ്‌റംഗ്ദൾ പ്രവർത്തകനെ ആക്രമിച്ചെന്ന കേസിൽ പാസ്റ്റർ ഉൾപെടെ 3 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

പരാതിയുടെ അടിസ്ഥാനത്തിൽ അനിൽ, രാം നരേൻ, രോഹിത് മൗര്യ എന്നിവർക്കെതിരെയും ഒരാൾക്കെതിരെയും ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എഎസ്പി അറിയിച്ചു. ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസിൽ ഉൾപ്പെട്ട മറ്റൊരാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീവാസ്തവ ബജ്‌റംഗ് ദളിന്റെ 'വിഭാഗ് സംയോജക്' പദവി വഹിക്കുന്നയാളാണ്.

അതേസമയം, ഹിന്ദു ദൈവങ്ങളെ ദുരുപയോഗം ചെയ്യുകയും മതപരിവർത്തനത്തിനായി ഗ്രാമവാസികളെ പ്രലോഭിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പാസ്റ്റർ അനിൽ ഉൾപ്പെടെ ആറ് പേർക്കെതിരെ ജൂണിൽ ശ്രീവാസ്തവ പരാതി നൽകിയിരുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തനം തടയാൻ താൻ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാലാണ് തന്നെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതെന്നും ശ്രീവാസ്തവ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Keywords: News, National, New Delhi, UP, Bajrang Dal, Pastor, Police FIR, Attack, Case, Arresst, Complaint,  Pastor among 3 arrested for allegedly attacking Bajrang Dal member in UP.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script