Follow KVARTHA on Google news Follow Us!
ad

Plane Lands | ലാന്‍ഡിങിന് തൊട്ടുമുന്‍പ് പൈലറ്റ് ബോധരഹിതനായി; യാത്രയുടെ അവസാനം വിമാനം സുരക്ഷിതമായി താഴെയിറക്കി യാത്രക്കാരി; വൈറലായി വീഡിയോ

അപകടത്തില്‍പെട്ടവര്‍ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു Passenger, Plane Lands, Martha, Vineyard, Pilot
ന്യൂയോര്‍ക്: (www.kvartha.com) ലാന്‍ഡിങിന് തൊട്ടുമുന്‍പ് 79 -കാരനായ പൈലറ്റ് ബോധരഹിതനായി വീണപ്പോള്‍ യാത്രക്കാരി നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. വെസ്റ്റ്ചെസ്റ്ററില്‍ നിന്ന് മുന്തിരിത്തോട്ടത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവം. 

2006 മോഡല്‍ പൈപര്‍ മെറിഡിയന്‍ വിമാനത്തിലാണ് സംഭവം. പൈലറ്റ് ബോധരഹിതനാകുമ്പോള്‍ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജൂലൈ 15 ശനിയാഴ്ച, യുഎസിലെ മസാചുസെറ്റ്സിലെ മാര്‍താസ് വൈന്‍യാര്‍ഡിലാണ് സംഭവമെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്തു. 

പൈലറ്റിന്റെ ജീവന്‍ അപകടകരമായ അവസ്ഥയിലായതിനാല്‍ ബോസ്റ്റണിലെ ഒരു മെഡികല്‍ സെന്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. 
യാത്രക്കാരിയായ യുവതി പരിക്കുകള്‍ ഇല്ലെന്നും അവരെ മാര്‍ത വൈന്‍യാര്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് മറ്റ് പ്രശ്‌നങ്ങളില്ലാത്തതിനാല്‍ വിട്ടയച്ചെന്നും റിപോര്‍ടുകള്‍ പറയുന്നു. 

യാത്രക്കാരും പൈലറ്റും കണക്റ്റികടില്‍ നിന്നുള്ളവരാണെന്ന് റിപോര്‍ടുകള്‍ പറയുന്നു. എന്നാല്‍ അവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:15 ന് വിമാനം അപകടമേഖലയില്‍ ഇറക്കിയതായി വനിതാ യാത്രക്കാരി സന്ദേശം നല്‍കി.  

ദ്വീപിലെ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നു വിമാനം ഇറങ്ങിയത്. അപ്രതീക്ഷിതമായ ലാന്‍ഡിങിനിടെ വിമാനത്തിന്റെ ഇടത് ചിറക് ഒടിഞ്ഞു പോയി. വിമാനം ഇടിച്ചിറക്കിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. അപകടത്തില്‍പെട്ടവര്‍ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടതായി റിപോര്‍ടുകള്‍ പറയുന്നു. 

വീഡിയോ കണ്ട് നിരവധിപേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തി. മിക്കവരും യാത്രക്കാരിയുടെ മനോദൈര്യത്തെ പ്രശംസിച്ചു. 

News, World, World-News, Video, Passenger, Plane Lands, Martha, Vineyard, Pilot, Passenger, Plane Lands, Martha, Vineyard, Pilot.


Keywords: News, World, World-News, Video, Passenger, Plane Lands, Martha, Vineyard, Pilot, Passenger, Plane Lands, Martha, Vineyard, Pilot.


Post a Comment