Accidental Death | കാട്ടുപന്നി ഓടോ റിക്ഷയിലിടിച്ച് വനിതാ ഓടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; 3 സ്‌കൂള്‍ കുട്ടികള്‍ക്ക് പരുക്കേറ്റു

 


പാലക്കാട്: (www.kvartha.com) കാട്ടുപന്നി ഓടോ റിക്ഷയിലിടിച്ച് വനിതാ ഓടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വാഹനത്തിലുണ്ടായിരുന്ന മൂന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് പരുക്കേറ്റു. മംഗലം ഡാം കരിങ്കയം പള്ളിക്കു സമീപം ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

വക്കാല ആലമ്പള്ളം സ്വദേശിയായ വനിതാ ഡ്രൈവര്‍ വിജിഷ സോണിയ(37) യാണ് മരിച്ചത്. സ്‌കൂള്‍ കുട്ടികളുമായി പോയതായിരുന്നു വിജിഷ. നാലു വിദ്യാര്‍ഥികളാണ് അപകട സമയത്ത് വണ്ടിയിലുണ്ടായിരുന്നത്. പരുക്കേറ്റ കുട്ടികളുടെ നില ഗുരുതരമല്ല. അഭയ അഭിലാഷ്, അനയ അഭിലാഷ്, ടോമിലിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accidental Death | കാട്ടുപന്നി ഓടോ റിക്ഷയിലിടിച്ച് വനിതാ ഓടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; 3 സ്‌കൂള്‍ കുട്ടികള്‍ക്ക് പരുക്കേറ്റു

വിജിഷയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  Palakkad: Driver loses life after auto rickshaw hits wild boar, Palakkad, News, Woman Driver Died, Auto Rikshaw Accident, School Children Injured, Hospital, Treatment, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia