Follow KVARTHA on Google news Follow Us!
ad

Chip | വരുന്നു ഇന്ത്യൻ നിർമിത അർധചാലകങ്ങൾ; 30 മാസത്തിനുള്ളിൽ പുറത്തിറക്കാനാകുമെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ

ആദ്യ ഘട്ടത്തിൽ അഞ്ച് ബില്യൺ ഡോളർ നിക്ഷേപിക്കും Chip, Vedanta, Malayalam News, ദേശീയ വാർത്തകൾ, Semiconductor, Business
ന്യൂഡെൽഹി: (www.kvartha.com) രണ്ടര വർഷത്തിനുള്ളിൽ 'മെയ്ഡ് ഇൻ ഇന്ത്യ' അർധചാലകങ്ങൾ (Semiconductor) പുറത്തിറക്കുമെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ അറിയിച്ചു. അർധചാലക പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മൊത്തം 20 ബില്യൺ യുഎസ് ഡോളറിൽ അഞ്ച് ബില്യൺ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

News, National, New Delhi, Chip, Vedanta, Semiconductor, Business, Our Made-in-India Chip To Be Ready In 2.5 Years: Vedanta chairman Anil Agarwal.

അർധചാലക നിർമാണം, പാക്കേജിംഗ്, ഡിസൈൻ എന്നിവയ്ക്കുള്ള പദ്ധതികൾക്കായി സാങ്കേതിക പങ്കാളികളാകാൻ വേദാന്ത മൂന്ന് കമ്പനികളുമായി ചർച്ച നടത്തിവരികയാണ്. രണ്ടര വർഷത്തിനുള്ളിൽ വേദാന്തയുടെ ഇന്ത്യയിൽ നിർമിച്ച അർധചാലകങ്ങൾ പുറത്തിറക്കുമെന്ന് 'സെമിക്കോൺ ഇന്ത്യ 2023' ന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിച്ച അഗർവാൾ പറഞ്ഞു

ഫോക്‌സ്‌കോൺ എന്നറിയപ്പെടുന്ന ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പ് ഈ മാസം ആദ്യം വേദാന്തയുമായുള്ള അർധചാലക നിർമാണ സംയുക്ത സംരംഭത്തിൽ നിന്ന് പിന്മാറുകയും സർക്കാരിന്റെ അർധചാലക ഉൽപാദന പദ്ധതി പ്രകാരം ഇൻസെന്റീവിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നതായും അറിയിച്ചിരുന്നു. എന്നാൽ, ഈ നീക്കത്തിൽ നിരാശപ്പെടാതെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് വേദാന്ത ഗ്രൂപ്പ് വ്യക്തമാക്കുന്നത്.

വിലകൂടിയ ഇറക്കുമതിയെയും തായ്‌വാനെയും ചൈനയെയും ആശ്രയിക്കുന്നതും കുറയ്ക്കാൻ ഇന്ത്യ അർധചാലക നിർമാതാക്കളെ രാജ്യത്തേക്ക് ആകർഷിക്കുന്നുണ്ട്. രാജ്യത്ത് അർധചാലക നിർമാണ ഫാക്ടറികൾ സ്ഥാപിക്കുന്ന യൂണിറ്റുകൾക്ക് 10 ബില്യൺ യുഎസ് ഡോളർ സാമ്പത്തിക ആനുകൂല്യങ്ങൾ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ, വീട്ടുപകരണങ്ങൾ, ഗെയിമിംഗ് ഹാർഡ്വെയർ, മെഡിക്കൽ ഉപകരണങ്ങൾ, കാറുകൾ എന്നിങ്ങനെ ആയിരക്കണക്കിന് ഉൽപന്നങ്ങളിൽ അർധചാലകങ്ങൾ കാണാം. ഇത് ചിപ്പ് എന്നും അറിയപ്പെടുന്നു.

Keywords: News, National, New Delhi, Chip, Vedanta, Semiconductor, Business, Our Made-in-India Chip To Be Ready In 2.5 Years: Vedanta chairman Anil Agarwal.
< !- START disable copy paste -->

Post a Comment