EP Jayarajan | ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിപക്ഷ നേതാവ് വേട്ടക്കാരനൊപ്പമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആലുവയില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പാപ്പിനിശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഒരു പ്രതിപക്ഷ നേതാവ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. ഇരയോടൊപ്പം നില്‍ക്കാനല്ല വേട്ടക്കാരന്റെ കൂടെ ഓടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
      
EP Jayarajan | ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിപക്ഷ നേതാവ് വേട്ടക്കാരനൊപ്പമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

ആലുവയിലെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റു ചെയ്തു ഫലപ്രദമായ നടപടി സ്വീകരിച്ചു വരുന്നതിനിടെ പൊലീസിനെ തളര്‍ത്താനാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. പ്രതിയെ അതിവേഗം പിടികൂടിയ പൊലീസിന് തെളിവെടുപ്പിനായി അവിടെ കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ആലുവയിലെ ജനങ്ങളുടെ രോഷം കാരണം പൊലീസ് മടങ്ങുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് പൊലീസിനെ വിമര്‍ശിക്കുന്നതെന്നു ഓര്‍ക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Keywords: EP Jayarajan, Opposition leader, Kannur, Politics, Kerala News, Kannur News, Politics, Political News, LDF, UDF, Opposition leader with hunter in murder of five-year-old girl in Aluva: LDF Convenor.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia