* മഞ്ഞ കാർഡ്
സമൂഹത്തിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം അല്ലെങ്കിൽ അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾ. 35 കിലോ ഭക്ഷ്യധാന്യങ്ങൾ പൂർണമായും സൗജന്യമാണ്
* പിങ്ക് കാർഡ്
മുൻഗണന വിഭാഗം അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ (ബിപിഎൽ)ഉള്ളവർ. കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങൾ പൂർണമായും സൗജന്യമാണ്.
* നീല കാർഡ്
ദാരിദ്ര്യരേഖയ്ക്ക് മുകളിൽ (APL) ഉള്ളവർ. സംസ്ഥാന സബ്സിഡി ലഭിക്കുന്നവരാണിവർ.
* വെള്ള കാർഡ്
സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിൽ പെട്ടവർ.
മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണോ?
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റുന്നതിന് ഇപ്പോൾ അവസരം വന്നിരിക്കുകയാണ്. അർഹതയുള്ളവർ ജൂലൈ 18 മുതൽ ഓഗസ്റ്റ് 10 വരെയുള്ള തീയതികളിൽ അക്ഷയ സെന്റർ, പൊതുജനസേവനകേന്ദ്രം എന്നിവ മുഖേനയോ www(dot)civilsupplieskerala(dot)gov(dot)in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ വഴിയോ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കാം.
ഇവർക്ക് അപേക്ഷിക്കാനാവില്ല
* കാർഡിലെ ഏതെങ്കിലും അംഗം സർകാർ അല്ലെങ്കിൽ പൊതുമേഖല ജീവനക്കാരൻ, ആദായ നികുതി ദായകൻ, സർവീസ് പെൻഷണർ, 1000 ൽ കൂടുതൽ ചതുരശ്ര അടി വീട് ഉടമ, നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ, പ്രൊഫഷണൽ (ഡോക്ടർ, എൻജിനീയർ, അഭിഭാഷകൻ തുടങ്ങിയവ) ആണെങ്കിൽ അപേക്ഷിക്കാനാവില്ല. കൂടാതെ കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേകർ സ്ഥലം (എസ് ടി വിഭാഗം ഒഴികെ), 25000 രൂപ പ്രതിമാസ വരുമാനം (എൻആർഐയുടെത് ഉൾപെടെ) ഉള്ളവരാണെങ്കിലും മുൻഗണനാ വിഭാഗം റേഷൻ കാർഡ് ലഭിക്കില്ല.
മാർക് അടിസ്ഥാനമില്ലാതെ മുൻഗണനയ്ക്ക് അർഹർ
ആശ്രയ പദ്ധതി, ആദിവാസി, കാൻസർ, ഡയാലിസിസ്, അവയവമാറ്റം, എച്ച് ഐ വി, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ എന്നിവർക്കും നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത, ഡൈവോർസ്) കുടുംബനാഥ ആണെങ്കിലും (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല) മാർക് അടിസ്ഥാനമില്ലാതെ മുൻഗണന കാർഡിന് അർഹരാണ്.
മാർക് അടിസ്ഥാനത്തിൽ മുൻഗണനക്ക് അർഹർ
മാർക് ഘടകങ്ങൾ ഇവയാണ്:
* 2009 ലെ ബിപിഎൽ സർവേ പട്ടിക അംഗം അല്ലെങ്കിൽ ബിപിഎൽ കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
* ഹൃദ്രോഗം
* മുതിർന്ന പൗരൻമാർ
* തൊഴിൽ
* പട്ടികജാതി
* വീട് /സ്ഥലം ഇല്ലാത്തവർ
* വീടിൻ്റെ അവസ്ഥ
* സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, ലൈഫ് തുടങ്ങിയവ)
* വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്.
സമർപിക്കേണ്ട രേഖകൾ
* വീടിന്റെ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത് സെക്രടറിയുടെ സാക്ഷ്യപത്രം സമർപ്പിക്കണം. വാടക വീടാണെങ്കിൽ താമസ സർട്ടിഫിക്കറ്റ് / വാടകക്കരാറിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം
* ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം തെളിയിക്കുന്ന ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം
* മാരക രോഗം പിടിപെട്ടവർ റേഷൻ കാർഡിൽ ഉണ്ടെങ്കിൽ അവരുടെ രോഗം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
* പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപെട്ടവർ ജാതി തെളിയിക്കുന്ന തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ് നൽകണം
* വിധവ ഗൃഹനാഥയാണെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്, നിലവിലെ പെൻഷൻ രേഖകൾ തുടങ്ങിയവ.
* ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്താൻ ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം
* സർക്കാർ ധനസഹായത്തോടെ ലഭിച്ച വീടാണെങ്കിൽ ഏതു പദ്ധതിപ്രകാരം ലഭിച്ചതാണെന്ന സാക്ഷ്യപത്രം
* വീട് ജീർണിച്ചതോ, കുടിൽ ആണെങ്കിലോ, ശുചിമുറി, കുടിവെള്ള സൗകര്യം ഇല്ലെങ്കിലോ അതു തെളിയിക്കുന്ന സാക്ഷ്യപത്രം.
* കുടുംബത്തിൽ ആരുടെയും പേരിൽ സ്വന്തമായി സ്ഥലവും വീടും ഇല്ലെങ്കിൽ വില്ലേജ് ഓഫിസിൽ നിന്നു ലഭിച്ച സർട്ടിഫിക്കറ്റ്.
Keywords: News, Thiruvananthapuram, Kerala, Ration Card, Lifestyle, Opportunity to convert ration card to priority category.
< !- START disable copy paste -->