Online Love | അതിര്‍ത്തികള്‍ കടന്ന ലുഡോ, പബ്ജിക്ക് പ്രണയങ്ങള്‍ക്ക് ശേഷം ഇതാ ഇന്‍സ്റ്റഗ്രാം ബന്ധവും; കാമുകനെ തേടി വിദേശ വനിത ഇന്ത്യയിലെത്തി

 


റാഞ്ചി: (www.kvaratha.com) പ്രണയത്തിന് അതിരുകളില്ലെന്ന് തെളിയിച്ചുകൊണ്ട്, പബ്ജി വഴി പരിചയപ്പെട്ട കാമുകനടുത്തേക്ക് തന്റെ രണ്ട് കുഞ്ഞുങ്ങളുമായി എത്തിയ സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍ യുവതിയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നിരുന്നത്. അതുപോലെ തന്നെ കഴിഞ്ഞ വര്‍ഷം, ലുഡോ ഗെയിം വഴി പരിചയപ്പെട്ട ബെംഗ്‌ളൂരിലെ യുവാവിനോടൊപ്പം താമസിക്കാന്‍ പാകിസ്ഥാന്‍ യുവതിയായ 19 കാരിയും ഇന്ത്യയില്‍ എത്തിയിരുന്നു.
    
Online Love | അതിര്‍ത്തികള്‍ കടന്ന ലുഡോ, പബ്ജിക്ക് പ്രണയങ്ങള്‍ക്ക് ശേഷം ഇതാ ഇന്‍സ്റ്റഗ്രാം ബന്ധവും; കാമുകനെ തേടി വിദേശ വനിത ഇന്ത്യയിലെത്തി

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം താമസിക്കാന്‍ 48 കാരി ജാര്‍ഖണ്ഡിലെ ഹസാരിഭാഗില്‍ എത്തിയിരിക്കുകയാണ്. ആറ് വയസുകാരിയായ മകളോടൊപ്പമാണ് വിദേശ വനിത ഓണ്‍ലൈന്‍ കാമുകനായ ശദബ് മാലിക് എന്ന യുവാവിനടുത്തേക്ക് എത്തിയിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

2021 ലാണ് ഇരുവരും ആദ്യമായി ഇസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. താമസിയാതെ അവരുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. ബാര്‍ബറ എന്ന 48 കാരി 2027 വരെ കാലാവധിയുള്ള വിസയിലാണ് ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. ഇരുവരും ഇപ്പോള്‍ വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിക്കുകയും ഹസാരിഭാഗ് സബ്ഡിവിഷണല്‍ കോടതിയില്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബാര്‍ബറയുടെയും ശദബിന്റെയും വിവാഹത്തിനായി ആ ഗ്രാമം മുഴുവന്‍ ഒരുങ്ങിയിരിക്കുകയാണ്. ഇത് വളരെ ഭംഗിയുള്ള ഗ്രാമമാണെന്ന് ബാര്‍ബറ പറയുന്നു. തന്റെ മുന്‍ ഭര്‍ത്താവുമായി ബാര്‍ബറ വിവാഹ മോചിതയാണ്. മകള്‍ അനന്യ ശദബിനെ 'ഡാഡ്' എന്ന് വിളിച്ചു തുടങ്ങി.

'ഹസാരിഭാഗില്‍ എത്തിയപ്പോള്‍ പലരും എന്നെ കാണാന്‍ വന്നു, ഞാനൊരു സെലിബ്രിറ്റി ആയി തോന്നി. ഞാന്‍ വരുന്നത് പോളണ്ടില്‍ നിന്നാണ്, എനിക്ക് സ്വന്തമായി ജോലിയും വീടും കാറുമെല്ലാമുണ്ട്, ശദബിനു വേണ്ടിയാണ് ഇവിടെ വന്നത്, ഞാന്‍ ഇവിടെ നല്ല സന്തോഷത്തിലാണ്', ബാര്‍ബറ പറഞ്ഞു

കാമുകന്‍ സച്ചിന്‍ മീണക്കൊപ്പം കഴിയാന്‍ നാല് കുട്ടികളുമായി പാകിസ്ഥാന്‍ യുവതിയായ സീമ ഹൈദര്‍ നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലെത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം. 2019 ല്‍ പബ്ജി കളിക്കുന്നതിനിടയിലാണ് സച്ചിനും സീമയും പരിചയപ്പെട്ടത്. ബെംഗളൂരില്‍ അനധികൃതമായി താമസിച്ച 19 കാരിയെ ജനുവരിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയിലൂടെ കഴിഞ്ഞ വര്‍ഷമാണ് യുവതി ഇന്ത്യയില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ 25 കാരനായ മുലായം സിംഗ് യാദവിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്.

Keywords: Online, Instagram, Love, Poland, Game, India, Cases, National News, Online Love, Social Media Love, Online Love - After Ludo and Pubg, Foreign Women in India via Instagram. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia