Technical snag | സാങ്കേതിക തകരാര്‍: കോഴിക്കോട് നിന്ന് മസ്ഖതിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വേയ്സ് വിമാനം തിരിച്ചിറക്കി
Jul 25, 2023, 12:25 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് മസ്ഖതിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഒമാന്‍ എയര്‍വേയ്സിന്റെ ഡബ്ല്യുവൈ 298 എന്ന വിമാനമാണ് തിരിച്ചിറക്കിയത്.
ചൊവ്വാഴ്ച രാവിലെ 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. 162 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂര്‍ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇനി വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തിലും വ്യക്തതയില്ല.
Keywords: Oman Air flight returns to Kozhikode airport due to technical snag, Malappuram, News, Oman Air Flight, Kozhikode Airport, Technical Snag, Passengers, Oil, Protection, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

