SWISS-TOWER 24/07/2023

Died | മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടി നവജാത ശിശു മരിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളിയിലാണ് സംഭവം. പയ്യന്നൂര്‍ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തില്‍ താമസിക്കുന്ന സതീഷ്-രാധിക ദമ്പതികളുടെ 49 ദിവസം മാത്രം പ്രായമായ ആണ്‍ കുഞ്ഞാണ് മരിച്ചത്.

Died | മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

ബുധനാഴ്ച പുലര്‍ചെ അഞ്ചു മണിയോടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Newborn died after choking on breast milk, Kannur, News, Child, Hospital, Treatment, Couple, Police, Case, Probe, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia